ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
14 °c
New York

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി: ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും ഇടപ്പള്ളി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി വിടാൽ ഹെൽത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചിയിലെ ഓറിയന്റൽ ഇൻഷുറൻസ് റീജിയണൽ...

Read moreDetails

കേരള സെന്റര്‍ ഓണം -26  വർണ്ണാഭമായി ആഘോഷിച്ചു.  

കേരള സെന്റർ സെപ്തംബർ 5 ന്  സ്വന്തം ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു. കേരള  സെന്റർ ജോയിന്റ്  സെക്രട്ടറി മേരി ഫിലിപ്പിന്റെ ആമുഖത്തോടുകൂടി...

Read moreDetails

വാൾ ഓഫ് ഹോപ്: ആൽഫ ഹോസ്പീസ് പ്രോജക്ടിനെപിന്തുണയ്ക്കുന്നവരുടെ ഒത്തുചേരൽ

തൃശൂർ:  ജീവിതാന്ത്യപരിചരണ രംഗത്ത് പുതിയ അധ്യായം കുറിക്കാനുതകുന്ന നിലയില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ നിര്‍മിക്കുന്ന ആല്‍ഫ ഹോസ്പീസിന്റെ പൂര്‍ത്തീകരണത്തെ സഹായിക്കുന്നവരുടെ കൂട്ടായ്മയായ വാള്‍ ഓഫ് ഹോപ്പിന്റെ ഒത്തുചേരല്‍...

Read moreDetails

ശാന്തിഗിരി ആശ്രമത്തിൽ ‘ശാന്തി പ്രഭാഷണം 2026’ സെപ്റ്റംബർ 8-ന്പി പി ചെറിയാൻ

ന്യൂയോർക് /ആലുവ: എടത്തല നോർത്ത് ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ശാന്തി പ്രഭാഷണം 2026' വരുന്ന ചൊവ്വാഴ്ച (സെപ്റ്റംബർ 8) വൈകുന്നേരം 4:30-ന് നടക്കും. 'സമാധാനം സൗഹാർദ്ദത്തിൽ'...

Read moreDetails

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

 തൃശ്ശൂർ നെല്ലിക്കുന്ന് R.G.L.P സ്കൂളിലെ റിട്ട. അധ്യാപികയും പരേതനായ വാലയിൽ വർഗ്ഗീസിന്റെ ഭാര്യയുമായ ഗ്രേസി വർഗ്ഗീസ് (79, വാലയിൽ) നിര്യാതയായി. ഭൗതികശരീരം ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകീട്ട്...

Read moreDetails

ഫാ. ഷിബു വേണാട് മത്തായി മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ നിന്ന് ആദ്യമായ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപ്പെട്ട റവ. ഫാ. ഷിബു വേണാട് മത്തായി അമേരിക്കൻ മലയാളികൾക്കും അഭിമാനമായി. ഇപ്പോൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ...

Read moreDetails

ജോൺ ടി. വർഗീസ് (82) നിര്യാതനായി

ന്യൂജേഴ്സി: മിഡ്‌ലാൻഡ് പാർക്കിൽ താമസിച്ചിരുന്ന ജോൺ ടി. വർഗീസ് (82) നിര്യാതനായി. കുടുംബത്തിനും സമൂഹത്തിനും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ഓഗസ്റ്റ് 29...

Read moreDetails

വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

കോഴിക്കോട്:  ഗവൺമെന്റ് സൈബർപാർക്ക് കാമ്പസിൽ ഐടി ജീവനക്കാരുടെയും കമ്പനികളുടെയും സജീവ പങ്കാളിത്തത്തോടെ ആരവം 2026 ഓണാഘോഷം വിപുലമായി കൊണ്ടാടി. വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ നടന്ന ആഘോഷം സൈബർപാർക്ക് ചീഫ്...

Read moreDetails

ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

ന്യൂയോർക്ക്:  അമേരിക്കയിലും ഗൾഫ് മേഖലയിലും ധാരാളം അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനും, സാമൂഹിക സംരംഭകനും, മാനവികതാ വക്താവും, ഗവേഷകനുമായ ഡോ. ബേബി സാം സാമുവേലിന്റെ ഏറ്റവും പുതിയ രചനയായ "എന്നിലെ നിന്നിലേക്ക്"  എന്ന പുസ്തകം ന്യൂയോർക്കിലും കൊച്ചിയിലും പ്രകാശനം ചെയ്തു.  മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഏറ്റവും അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പൊലീത്താ, സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി  ന്യൂയോർക്കിൽ ജൂലൈ അവസാന വാരം  പ്രകാശനകർമ്മം  നിർവ്വഹിച്ചു. ആഗസ്റ്റ് 9-ന് എറണാകുളം താവു കംപാഷൻ ഹബ്ബിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത എഴുത്തുകാരനും ചിന്തകനും "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്‌റ്റ്" സ്ഥാപകനുമായ ഫാദർ ബോബി ജോസ് കട്ടിക്കാട്ട്  ആലുവാ യൂ. സി. കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന്  പുസ്‌തകത്തിന്റെ ഒരു കോപ്പി നൽകി കേരളത്തിലും പുസ്തകം പ്രകാശനം ചെയ്തു. ഈ പുസ്‌തകത്തിന്റെ പ്രസാധകരായ കാർനെ ബുക്‌സിന്റെ മാനേജിങ് ഡയറക്ടർ അലക്‌സ് കുരുവിളയും കൊച്ചിയിലെ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു. ഓരോ മനുഷ്യനും ദൈവം വിവിധതരം കഴിവുകളാണ് നൽകിയിരിക്കുന്നത്. മനുഷ്യൻ അവന്റെ കഴിവുകൾ വ്യത്യസ്തമായ അളവുകളിലാണ് വിനിയോഗിക്കുന്നത്. പലരും അവരവർക്ക് ലഭിച്ചിരിക്കുന്ന താലന്തുകളുടെ മാഹാത്മ്യം നേരായവിധം മനസ്സിലാക്കുകയോ അവ മറ്റുള്ളവർക്ക് പ്രയോജനപ്രദമായ രീതിയിൽ പരമാവധി ഉപയോഗിക്കുവാൻ തയ്യാറാവുകയോ ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം. ബൈബിളിൽ യേശു പറഞ്ഞ  പത്തു താലന്ത് നല്കിയവന്റെ ഉപമയിലൂടെ  കൂടുതൽ നല്കപ്പെട്ടവനിൽ നിന്നും ദൈവം കൂടുതൽ ഫലം പ്രതീക്ഷിക്കുന്നു എന്നതാണ് സാരം.  അങ്ങനെയുള്ള മനുഷ്യന്റെ ഉള്ളിലെ അനന്ത സാധ്യതകളെ വരച്ചുകാട്ടുന്ന അഗാധമായ ചിന്തകൾ നൽകുന്ന രചനയാണ് "എന്നിലെ നിന്നിലേക്ക്" എന്ന പുസ്തകം. അവനവനിൽ തന്നെ കണ്ടെത്തി പൂർത്തിയാക്കേണ്ടതായ ധാരാളം ഉത്തരവാദിത്വങ്ങളെ തിരിച്ചറിയുന്നതിന് പ്രചോദനം ലഭിക്കുന്ന അറിവുകളുടെ കലവറയാണ് ഇത് പുസ്‌തകത്തിന്റെ എഴുത്തുകാരൻ  തന്റെ പച്ചയായ ജീവിതത്തിൽ പിന്നിട്ട വഴികളിൽ നിന്നും തന്റെ ഒപ്പം സഞ്ചരിച്ചവരിൽ നിന്നും നേരിട്ടറിഞ്ഞ അനുഭവ യാഥാർഥ്യങ്ങളാണ് പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്. അതിനാൽ തന്നെ പുസ്തകം വെറും സൈദ്ധാന്തിക അറിവിന്റെ പ്രതിഫലനമല്ല, മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിൽ  നിന്നും അടർത്തിയെടുത്ത വലിയ നേർചിത്രങ്ങളെ ആദ്ധ്യാൽമിക ചിന്തകളുടെ നിറക്കൂട്ടുകളിൽ ചാലിച്ച് പുസ്‌തകപ്പാളികളിലൂടെ മനോഹര ചിത്രമായി സമ്മാനിച്ചിരിക്കുകയാണ്. ജീവിതത്തിലെ വളർച്ചയും തകർച്ചയും സന്തോഷങ്ങളും ആഘാതങ്ങളും സാഹചര്യങ്ങളും വെല്ലുവിളികളും എല്ലാം നമുക്ക് ഓരോ  ജീവിതാനുഭവമാണ്  നൽകുന്നത്. അത്തരം അനുഭവങ്ങൾ ഡോ. ബേബി സാം തന്റെ  വിശ്വാസ ജീവിതവുമായി താരതമ്യം ചെയ്‌ത്‌ ആല്മീയ ധ്യാനവിചിന്തനത്തിലൂടെ ലഭിച്ച ഉൾക്കാഴ്ചയിയിൽനിന്നും രചിച്ചതാണ് "എന്നിലെ നിന്നിലേക്ക്" എന്ന ഈ മഹത്തായ ഗ്രന്ഥം. ലളിതമായ ഭാഷയിൽ രചിച്ച ഏവരും വായിച്ചറിഞ്ഞിരിക്കേണ്ട ജീവിത സത്യങ്ങൾ നിറഞ്ഞ ഒരു കലവറ. ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ്‌ സിറ്റി വൈഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (NYC DCAS) ഡയറക്ടറായും ന്യൂയോർക്ക് കൗൺസിൽ ഓഫ് നോൺപ്രോഫിറ്റ്സ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന ഡോ. ബേബി സാം സാമുവൽ അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക സംരംഭകനും ഗവേഷകനുമാണ്. 19-ഓളം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.  അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്",  “താവു കംപാഷൻ ഹബ്ബ്”  എന്നിവയുടെ പ്രസിഡന്റും,  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന Mobility In Dystrophy (MIND) എന്ന സംഘടനയുടെ ഉപദേശക സമിതി ചെയർമാനുമാണ് അദ്ദേഹം.  ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഡോ. സാമിന്റെ ആദ്യപുസ്തകമായ "കനമേതുമില്ലാതെ", ഇതിനകം പത്താം പതിപ്പിലേക്ക് കടന്നിരിക്കുകയാണ്.  ഈ വർഷം സി. എസ്. എസ്. പ്രസിദ്ധീകരിച്ച "Twelve Plus", ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച "ഗാന്ധി" എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ.  "എന്നിലെ നിന്നിലേക്ക്" എന്ന പുതിയ പുസ്തകം ഇതിനോടകം ആയിരത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. ഈ പുസ്‌തകത്തിന്റെ വിൽപ്പനയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്‌" പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനാണ്  ഡോ. സാം ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഈ പുസ്തകം വാങ്ങുന്നവർ നേരിട്ട് ജീവകാരുണ്യ പ്രവർത്തനത്തിന്റെ പങ്കാളി ആകുന്നു...

Read moreDetails

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ കോഴിക്കോട് നടുവണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ സ്വദേശിയായ അനുവിന്ദ് (21) ആണ്...

Read moreDetails
Page 8 of 230 1 … 7 8 9 … 230
Skip to toolbar