കൊച്ചി: ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും ഇടപ്പള്ളി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി വിടാൽ ഹെൽത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചിയിലെ ഓറിയന്റൽ ഇൻഷുറൻസ് റീജിയണൽ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ 80-ാം ഫൗണ്ടേഷൻ ദിനാചരണത്തിന്റെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കാക്കനാട് സൺറൈസ് ആശുപത്രിയും ക്യാമ്പിൽ പങ്കാളിത്തം നൽകി.
നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യ വൈദ്യപരിശോധനയും ആവശ്യമായ പ്രാഥമിക ചികിത്സയും നൽകി. സൺറൈസ് ആശുപത്രിയിലെ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഷിഖ ഷെല്ലി മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാർ സി. കെ., റീജിയണൽ മാനേജർ വിമലേഷ് വി. എന്നിവർ പങ്കെടുത്തു.
ഇടപ്പള്ളി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രി റീജിയണൽ മാനേജർ എയ്ജോ ജോസഫ്, അസിസ്റ്റന്റ് മാനേജർ അനൂപ് കെ. കെ., കാക്കനാട് സൺറൈസ് ആശുപത്രി ഡെപ്യൂട്ടി മാനേജർ ഹരിപ്രിയ എം. ആർ., വിടാൽ ഹെൽത്ത് നെറ്റ്വർക്ക് മാനേജർ അനന്ദു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.











































