ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Monday, August 10, 2026
25 °c
New York

Music

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ തിളങ്ങി ഇന്ത്യൻ റാപ്പർ ബാദ്ഷാ.

കാലിഫോർണിയ : പ്രശസ്ത ഇന്ത്യൻ റാപ്പറും സംഗീതജ്ഞനുമായ ബാദ്ഷാ 2026-ലെ എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ  പങ്കെടുത്തു. കാലിഫോർണിയയിലെ ഇംഗ്ലീവുഡിലുള്ള കിയ ഫോറത്തിൽ (Kia Forum) ഫെബ്രുവരി...

Read moreDetails

ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം.

ഡാലസ് : പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത വിരുന്ന് അരങ്ങേറി. ഫെബ്രുവരി 14 ശനിയാഴ്ച...

Read moreDetails

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’: അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട്...

Read moreDetails

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു.

ന്യൂയോർക്ക്: ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം ലഭിച്ച സംഗീതജ്ഞൻ ജോൺ ഫോർട്ടെ (50) അന്തരിച്ചു. മസാച്യുസെറ്റ്‌സിലെ ചിൽമാർക്കിലുള്ള വസതിയിൽ തിങ്കളാഴ്ച...

Read moreDetails

ഗാനവ്യ ദൊരൈസ്വാമിയുടെ  മറാത്തി പ്രാർത്ഥനാ ഗീതത്തിന് ഒബാമയുടെ പ്രശംസ.

കാലിഫോർണിയ :മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2025-ലെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ ഗാനവ്യ ദൊരൈസ്വാമി ഇടംപിടിച്ചു. പരമ്പരാഗത മറാത്തി പ്രാർത്ഥനയായ "പസായദാൻ" (Pasayadan)...

Read moreDetails

ആഗോള ശ്രദ്ധ നേടി കെ.ജി. മാർക്കോസിന്റെ ‘അത്യുന്നതാ!’ – ഈ ക്രിസ്മസിന്റെ ഔദ്യോഗിക ഗാനം

ന്യൂജേഴ്‌സി: ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നവീനമായ ഒരു ഉണർവ് നൽകി, 'അത്യുന്നതാ!' എന്ന ക്രിസ്മസ് കരോൾ ഗാനം വൻ ശ്രദ്ധ നേടുകയാണ്. യുണൈറ്റഡ് കിങ്ഡത്തിലെ ചെൽമ്സ്ഫോർഡ് മലയാളി കൂട്ടായ്മയാണ്...

Read moreDetails

നീരജ് മാധവിന്റെ പൊട്ടട്ടെ പടക്കം റാപ്പ് ഗാനവുമായി യിപ്പീ! നൂഡ്ല്‍സ്

കൊച്ചി: കേരളത്തിന്റെ സ്‌നാകിംഗ് സംസ്‌കാരം രസകരമായ റാപ് ഗാനത്തിലൂടെ അവതരിപ്പിച്ച് യിപ്പീ! നൂഡ്ല്‍സ്. നടനും റാപ് ഗായകനുമായ നീരജ് മാധവ് രചിച്ച് ആലപിച്ച പൊട്ടട്ടെ പടക്കം എന്ന...

Read moreDetails

പാണ്ടിപ്പള്ളി എൻറർടൈൻമെന്റിന്റെ ലൈവ് മ്യൂസിക് ടീമോടെ നിങ്ങളുടെ പരിപാടികൾക്ക് പുതുജീവൻ.

വിവിധ സ്റ്റേജ് ഷോകളിലും കമ്മ്യൂണിറ്റി ഇവന്റുകളിലും സംഗീത പരിപാടികളിലൂടെ ശ്രദ്ധേയമായ Pandippally Entertainment, ഇനി എല്ലാ വിധ പരിപാടികൾക്കും ലൈവ് മ്യൂസിക് പെർഫോർമൻസ് ഒരുക്കുന്നു. വിവാഹങ്ങൾ, ഫണ്ട്രെയ്സറുകൾ,...

Read moreDetails

‘ഉണ്ണിയേശുവെ’ എന്ന ഏറ്റവും പുതിയ ക്രിസ്മസ് കരോൾ ഗാനം നവംബർ 15 ശനിയാഴ്ച ചിക്കാഗോയിൽ പുറത്തിറങ്ങും.

ചിക്കാഗോ : മറ്റൊരു ക്രിസ്തുമസ് കാലം കൂടി ആഗതമാകുമ്പോൾ, പുതിയൊരു ക്രിസ്മസ് കരോൾ ഗാനം ചിക്കാഗോയിൽ നിന്നും പുറത്തിറങ്ങുന്നു. വോയിസ് ഓഫ് ആഡംസിന്റെ ബാനറിൽ കെ വി ടിവിയുടെ സഹകരണത്തോടെ ജേക്കബ് മീഡിയ ഓഫ് ചിക്കാഗോയാണ് ഉണ്ണിയേശുവെ എന്ന ക്രിസ്മസ് കരോൾ ഗാനം നിർമ്മിക്കുന്നത്. ചിക്കാഗോയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും ഗാനശുശ്രൂഷാ മേഖലയിൽ ചിരപരിചിതനുമായ അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീത സംവിധാനവും ചെയ്യുന്ന ഈ കരോൾ ഗാനം ആലപിച്ചിരിക്കുന്നത് പൂർണ്ണമായും ചിക്കാഗോയിൽ നിന്ന് തന്നെയുള്ള ഗായകാരാണ്. സിംഫണി മ്യൂസിക്ക് ചിക്കാഗോയുടെ ബാനറിൽ സജി മാലിത്തുരുത്തേൽ, ജോബി പണയപ്പറമ്പിൽ, മനീഷ് കൈമൂലയിൽ, ജീവൻ തോട്ടിക്കാട്ട്, ലിഡിയ സൈമൺ, അമ്മു തൊട്ടിച്ചിറ, ടെസ്സി തോട്ടിക്കാട്ട്, എലിസബത്ത് തോട്ടിക്കാട്ട് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിക്കാഗോ ബെൻ സ്റ്റുഡിയോയിൽ ബെന്നി തോമസ് റിക്കോർഡിങ്ങ് നിർവ്വഹിച്ച്, പ്രദീപ് ടോം ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പകർത്തിയിരിക്കുന്നത് സജി പണയപറമ്പിലാണ്. വളരെയെളുപ്പം ഏവർക്കും ഏറ്റുപാടാൻ സാധിക്കത്തക്കവിധത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഗാനത്തിൽ ഏതാനും കുട്ടികൾക്കും പാടുവാൻ അവസരം നൽകിയിട്ടുണ്ട്. പൂർണ്ണമായും ചിക്കാഗോയിലെ ഗായകർക്ക് അവസരം നൽകികൊണ്ട് ഇദംപ്രഥമമായാണ് ഒരു ഗാനം പുറത്തിറങ്ങുന്നത്. അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീതവും നിർവ്വഹിച്ച് പിറവം വിൽസണും അമ്മു തൊട്ടിച്ചിറയും ആലപിച്ച 'അണയാം ദൈവജനമേ' എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം വോയിസ് ഓഫ് ആഡം ഇന്റർനാഷണൽ മ്യൂസിക്ക് പ്രൊഡക്ഷന്റെ ഭാഗമായി ചിക്കാഗോയിൽ നിന്നും വീണ്ടും ഒരു ഹിറ്റ് ഗാനം കൂടിതയ്യാറാക്കുവാൻ ശക്തി പകർന്ന ദൈവത്തിന് നന്ദി പറയുന്നതായി വോയ്‌സ് ഓഫ് ആഡം കോർഡിനേറ്റർ അജിത് ബേബി അറിയിച്ചു. ഈ ഉദ്യമത്തിൽ സാമ്പത്തിക പിന്തുണയുമായി മുന്നോട്ട് വന്ന ബിനു & ജിഷ പൂത്തുറയിൽ, ബിനോയി & ജിജോ പൂത്തുറയിൽ, ജോണിക്കുട്ടി & ശാലോം പിള്ളവീട്ടിൽ, KVTV എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഈ ഗാനം ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുമെന്നും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു ക്രിസ്മസ് കരോൾ ഗാനമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. ചിക്കാഗോയിൽ നിന്നും നിരവധി ഗാനങ്ങൾ കാലാകാലങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട് എങ്കിലും, ചിക്കാഗോയിലെ കലാകാരന്മാർക്ക് പൂർണ്ണമായും അവസരം നൽകികൊണ്ട് ഒരു ഗാനം പുറത്തിറക്കുവാൻ സാധിക്കുക എന്നത് ഏറെ അഭനന്ദനീയമായ കാര്യമാണ് എന്ന സിംഫണി മ്യൂസിക്ക് ചിക്കാഗോയ്ക്ക് നേതൃത്വം നൽകുന്ന സജി മാലിത്തുരുത്തേൽ അറിയിച്ചു. ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും ഈ ഗാനത്തിന് പിന്തുണയും പ്രോത്സാഹനവും നൽകി അനുഗ്രഹിക്കണമെന്നും അദ്ദേഹം അറിയിച്ചു. നവംബർ 15 ശനിയാഴ്ച്ച രാവിലെ പത്തുമണിക്കാണ് വോയിസ് ഓഫ് ആഡം യൂട്യൂബ് ചാനലിൽ ഈ ഗാനം റിലീസ് ചെയ്യുന്നത്.

Read moreDetails

എക്കോ സീനിയർ അംഗങ്ങൾക്ക് സമർപ്പണമായി കലാവേദി അവതരിപ്പിച്ച സംഗീത സന്ധ്യ അവർണ്ണനീയമായി

ന്യൂയോർക്ക്: പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് നല്ല വേദികൾ ഒരുക്കുന്നതിനും ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ പ്രവർത്തിച്ചു വരുന്ന “കലാവേദി” എന്ന കലാ സംഘടന ECHO എന്ന സാമൂഹിക...

Read moreDetails
Page 2 of 8 1 2 3 8
Skip to toolbar