KeralaLatest NewsMusic

‘ബുല്ലേയ വേ’ പുറത്തിറക്കി കോക്ക് സ്റ്റുഡിയോ ഭാരത് .

കൊച്ചി: കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 4-ന്റെ ഭാഗമായി ‘ബുല്ലേയ വേ’ എന്ന പുതിയ ട്രാക്ക് പുറത്തിറക്കി. സൂഫി കവി ബുല്ലേ ഷായുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ഗാനം, അഹങ്കാരം മറികടന്ന് വിനയം പ്രമേയമാക്കുന്ന ആശയം അവതരിപ്പിക്കുന്നു. മധുർ ശർമ്മ, അശോക് മസ്കീൻ, സ്വരിത് ശുക്ല എന്നിവർ ചേർന്നാണ് ഗാനം ആവിഷ്കരിച്ചത്. ലളിതവും വികാരപൂർണ്ണവുമായ സംഗീത അവതരണത്തിലൂടെ പുതുതലമുറയിലേക്ക് സൂഫി പൈതൃകം എത്തിക്കുകയാണ് റിലീസിന്റെ ലക്ഷ്യം.

“ഇന്ത്യയിലെ സംഗീതം പലപ്പോഴും ഉള്ളിലേക്ക് നടത്തുന്ന ഒരു യാത്രയാണ് ‘ബുല്ലേയ വേ’ അതിലൂടെ മനുഷ്യന്റെ ഉള്ളിലുള്ള പോരാട്ടവും ആത്മപരിശോധനയും കൂടുതൽ സജീവമായി അവതരിപ്പിക്കുന്നു.”എന്ന് കൊക്കകോള ഇന്ത്യ, സൗത്ത് വെസ്റ്റ് ഏഷ്യ എന്നിവയുടെ ഐഎംഎക്സ് (ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് എക്സ്പീരിയൻസ്) ലീഡ് ശന്തനു ഗംഗാനേ പറഞ്ഞു,

Show More

Related Articles

Back to top button