Stage Shows

ക്ലാസിക് നാടക പ്രദർശനങ്ങൾ ഒരുക്കി ഷാർജ അൽ ഖസ്ബ

ക്ലാസിക് നാടക പ്രദർശനങ്ങൾ ഒരുക്കി ഷാർജ അൽ ഖസ്ബ

കാലാതിവർത്തിയായ ക്ലാസിക് നാടകങ്ങൾ കാണാൻ അവസരമൊരുക്കി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). കുടുംബങ്ങളുടെ പ്രിയവിനോദകേന്ദ്രമായ അൽ ഖസ്ബയിലെ ‘മസ്ര അൽ ഖസ്ബ’ തീയറ്ററിലാണ് നാടക പ്രദർശനങ്ങളൊരുങ്ങുന്നത്. ഏപ്രിൽ 1 മുതൽ ഡിസംബർ 7 വരെ, വിവിധ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാടകങ്ങളുടെ പട്ടികയിൽ “സിൻഡ്രല”, “ട്രഷർ ഐലൻഡ്”, “പിനോക്കിയോ”, “എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്‌സ്”, “സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്” എന്നിങ്ങനെ നാടകകഥാപ്രേമികളുടെ മനംകവർന്ന എക്കാലത്തെയും മികച്ച പേരുകളുണ്ട്. തീയറ്റർ രം​ഗത്ത് പ്രശസ്തരായ H2 പ്രൊഡക്ഷൻസുമായി ചേർന്നാണ് പ്രദർശനമൊരുക്കുന്നത്. എട്ടു മാസത്തോളം നീണ്ടുനിൽക്കുന്ന നാടകമേള ഏപ്രിൽ 1ന് ‘സിൻഡ്രല’യുടെ പ്രദർശനത്തോടെ ആരംഭിക്കും. ഏപ്രിൽ 5 വരെ ഈ നാടകം കാണാൻ അവസരമുണ്ടാവും. ശേഷം, ജൂൺ 2 മുതൽ 7 വരെ ‘ട്രഷർ ഐലൻഡ്’, ആ​ഗസ്റ്റ് 29 മുതൽ 31 വരെ ‘പിനോക്കിയോ’ എന്നീ നാടകങ്ങൾ അരങ്ങേറും. സംവേദനാത്മകമായ തമാശയും സാഹസികതയും സമ്മേളിപ്പിച്ച് കുടുംബങ്ങളെയും കുട്ടികളെയും നാടകാനുഭവത്തിന്റെ പുതുലോകത്തേക്ക് കൈപിടിക്കുന്ന ‘എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സി’ന്റെ പ്രദർശനം ഒക്ടോബർ 11 തൊട്ട് 16 വരെയാണ്. ഡിസംബർ 5 മുതൽ 7 വരെയുള്ള ‘സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്’ പ്രദർശനത്തോടെ നാടകമേള സമാപിക്കും. അതതു തീയതികളിൽ വൈകുന്നേരം 3 നും 6നുമായി രണ്ട് പ്രദർശനങ്ങളാണുണ്ടാവുക. ടിക്കറ്റ് നിരക്ക് 45 ദിർഹം. “സാംസ്കാരികവും വിനോദപരവുമായ പ്രദർശനങ്ങൾക്ക് പ്രശസ്തമാണ് അൽ ഖസ്ബ. കുടുംബസന്ദർശകർക്ക് എന്നും പ്രിയപ്പെട്ട ഈ കേന്ദ്രത്തിലെ 2025 സീസൺ കൂടുതൽ സജീവമാക്കാനാണ് നാടകമേളയൊരുക്കുന്നത്. സാഹിത്യത്തിനും സാംസ്കാരികപ്രവർത്തനങ്ങൾക്കും കൂടുതൽ ഇടം നൽകുകയെന്ന ഷാർജയുടെ കാഴ്ചപ്പാടിനോട് ചേർന്ന് നിന്ന്, ലോകോത്തരനിലവാരത്തിലുള്ള വിനോദമൊരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.  സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വിനോദത്തിലൂടെയും കഥപറച്ചിലിലൂടെയും കുടുംബസന്ദർശകർക്ക് മികച്ച അനുഭവങ്ങളൊരുക്കാനാകുമെന്ന് വിശ്വസിക്കുന്നു”- അൽഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നീ വിനോദകേന്ദ്രങ്ങളുടെ മാനേജർ ഖാലിദ് അൽ അലി പറഞ്ഞു. എൽഈഡി ബാക്​ഗ്രൗണ്ട്, കഥാസാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഡൈനാമിക് ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിങ്ങനെ മികച്ച സാങ്കേതിക സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മസ്ര അൽ ഖസ്ബയിലെ പ്രദർശനങ്ങളൊരുങ്ങുന്നത്. വേറിട്ട വാസ്തുശൈലിയും കനാലിലെ ബോട്ട് യാത്രകളും നടപ്പാതകളും കുട്ടികൾക്കായുള്ള കളിയിടങ്ങളും സജീവമാക്കുന്ന അൽ ഖസ്ബയിലെത്തുന്ന സന്ദർശകർക്ക് വൈവിധ്യമാർന്ന രുചികേന്ദ്രങ്ങളും അനുഭവിച്ചറിയാം.  കൂടുതൽ വിവരങ്ങൾക്ക് 0569929778 എന്നീ നമ്പറിൽ ബന്ധപ്പെടാം. നാടകപ്രദർശനങ്ങളെക്കുറിച്ചും ഈദുൽ ഫിത്തർ വേളയിലടക്കമുള്ള അൽ ഖസ്ബയിലെ സാംസ്കാരിക പ്രദർശനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ അൽ ഖസ്ബയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കാം.
ഓസ്‌കാറിൽ ഇരട്ടി തിളക്കവുമായി ‘അനോറ, മികച്ച നടി മിക്കി മാഡിസന്‍

ഓസ്‌കാറിൽ ഇരട്ടി തിളക്കവുമായി ‘അനോറ, മികച്ച നടി മിക്കി മാഡിസന്‍

ലൊസാഞ്ചല്‍സ്: 97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇരട്ടി തിളക്കവുമായി ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്,…
മന്ത്രയുടെ കലാസന്ധ്യയും കൺവെൻഷൻ കിക്ക്‌ ഓഫും മാർച്ച് 1ന് ന്യൂയോർക്കിൽ

മന്ത്രയുടെ കലാസന്ധ്യയും കൺവെൻഷൻ കിക്ക്‌ ഓഫും മാർച്ച് 1ന് ന്യൂയോർക്കിൽ

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന മലയാളി അസോസിയേഷൻ ഓഫ്…
കേരള അസോസിയേഷൻ ഓഫ് ഡാളസ് കരോക്കെ സംഗീത സന്ധ്യ മാർച്ച് 1ന് -പി പി ചെറിയാൻ

കേരള അസോസിയേഷൻ ഓഫ് ഡാളസ് കരോക്കെ സംഗീത സന്ധ്യ മാർച്ച് 1ന് -പി പി ചെറിയാൻ

ഡാളസ് ::കേരള അസോസിയേഷൻ ഓഫ് ഡാളസ്2025 മാർച്ച് 1 ശനിയാഴ്ച  കരോക്കെ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.…
ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ചന്ദ്രിക ടണ്ടനു ഗ്രാമി പുരസ്‌കാരം.

ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ചന്ദ്രിക ടണ്ടനു ഗ്രാമി പുരസ്‌കാരം.

ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാരം നേടി ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ടന്‍.…
ഗ്രാമി പുരസ്‌കാരം കുടിയേറ്റക്കാര്‍ക്ക് സമര്‍പ്പിച്ച് ഷക്കീറ.

ഗ്രാമി പുരസ്‌കാരം കുടിയേറ്റക്കാര്‍ക്ക് സമര്‍പ്പിച്ച് ഷക്കീറ.

ലോസ് ഏഞ്ചലസ് ∙ 67-ാമത് ഗ്രാമി അവാര്‍ഡുകളില്‍ മികച്ച ലാറ്റിന്‍ പോപ്പ് ആല്‍ബത്തിനുള്ള പുരസ്‌കാരം നേടിയ…
Back to top button