Gulf News
പ്രവാസി വെല്‍ഫെയര്‍ – വിന്റര്‍ കിറ്റ് വിതരണം
News
3 weeks ago
പ്രവാസി വെല്‍ഫെയര്‍ – വിന്റര്‍ കിറ്റ് വിതരണം
പ്രവാസി വെല്‍ഫെയര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ സഹകരണത്തോടെ വിന്റര്‍ കിറ്റുകള്‍ വിതരണം ചെയ്തു. മസറകളിലും ശൈത്യകാലത്ത് രാത്രികളില്‍ ഒറ്റപ്പെട്ട…
കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു
News
3 weeks ago
കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു
10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ…
കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
News
December 19, 2024
കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎംസി ഇന്റർനാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ചു ബഹ്‌റൈൻ ദേശീയ ദിനത്തിൽ സൗജന്യ…
ബഹ്‌റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു.
News
December 18, 2024
ബഹ്‌റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ അമ്പത്തി മൂന്നാം ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . റിഫ മെഡിക്കൽ സെന്ററിൽ…
കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 15-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
News
December 11, 2024
കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 15-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി…
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി
Associations
December 7, 2024
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി
കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ…
പ്രവാസികള്‍ക്ക് നിയമ നിര്‍മ്മാണ സഭകളില്‍ പ്രതിനിധികള്‍ വേണം – ഹമീദ് വാണിയമ്പലം
Gulf
December 2, 2024
പ്രവാസികള്‍ക്ക് നിയമ നിര്‍മ്മാണ സഭകളില്‍ പ്രതിനിധികള്‍ വേണം – ഹമീദ് വാണിയമ്പലം
ദോഹ : പ്രവാസികളുടെ പ്രശ്‍നങ്ങളും വികാരങ്ങളും രാജ്യത്തിന്റെ നിയമ നിർമ്മാണ സഭകളിൽ പ്രതിഫലിക്കണെമെന്നും അതിനായി അവരുടെ പ്രതിനിധികൾ ഇത്തരം സഭകളിൽ…
സംഗീതവിരുന്നൊരുക്കാൻഷാർജയിൽജാസ്ഫെസ്റ്റിവൽ
Gulf
November 28, 2024
സംഗീതവിരുന്നൊരുക്കാൻഷാർജയിൽജാസ്ഫെസ്റ്റിവൽ
സംഗീതവും സാംസ്കാരികവൈവിധ്യവുമെല്ലാം സമ്മേളിക്കുന്ന ‘ജാസ് അറ്റ് ദി ഐലൻഡ്’ ആദ്യ പതിപ്പിന് ഷാർജ ഒരുങ്ങുന്നു. അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവ വേദികൾ. ഡിസംബർ 6,7 തീയതികളിലായി അൽ നൂർ ഐലൻഡിൽ നടക്കുന്ന പരിപാടിയിൽ നസ്രീൻ, ടാനിയ കസിസ്, മെസോടോണോ, അലക്സാന്ദ്ര ക്രിസ്റ്റിക് തുടങ്ങിയ പ്രശസ്ത കലാകാർ പങ്കെടുക്കും. ഷാർജ ഫ്ലാഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന സംഗീതനിശയിൽ പ്രശസ്ത ബാൻഡ് ലെ ട്രയോ ജുബ്രാൻ വേദിയിലെത്തും ഷാർജ: തണുപ്പുകാലത്തോടൊപ്പം ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ സജീവമാകാനൊരുങ്ങുകയാണ് ഷാർജ. ‘ജാസ് അറ്റ് ദി ഐലൻഡ്’ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14 എന്നീ തീയതികളിൽ അരങ്ങേറും. ലോകപ്രശസ്തരായ സംഗീതജ്ഞരുടെ പ്രകടനങ്ങളോടൊപ്പം സാംസ്കാരിക വൈവിധ്യങ്ങളുടെ സമ്മേളനവും ആശയവിനിമയവും കൂടി ലക്ഷ്യം വച്ചാണ് സംഗീതമേളയൊരുക്കുന്നത്. ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്)യാണ് പരിപാടിയുടെ സംഘാടകർ. പ്രകൃതിമനോഹര കാഴ്ചകളാലും കലാസൃഷ്ടികളാലും പ്രശസ്തമായ അൽ നൂർ ദ്വീപിൽ ഡിസംബർ 6,7 തീയതികളിലായാണ് പരിപാടി. ശലഭവീടും പച്ചപ്പിനിടയിലൂടെയുള്ള നടപ്പാതകളും ആകർഷകമായ വാസ്തുശൈലിയുമെല്ലാമുള്ള ദ്വീപ്, സംഗീതമേളയുടെ അകമ്പടിയിൽ കൂടുതൽ മനോഹരമാവും. ലോകമെമ്പാടുമുള്ള ജാസ് സഗീതപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തയായ ഫ്രഞ്ച് അൾജീരിയൻ സംഗീതജ്ഞ നസ്രീൻ, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ശബ്ദവിന്യാസം കൊണ്ടുമാത്രം കാണികളെ കയ്യിലെടുക്കുന്ന പ്രശസ്തരായ ഇറ്റാലിയൻ സംഘം മെസോടോണോ എന്നിവർ ഡിസംബർ 6 ന് വേദിയിലെത്തും. ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയിൽ നിന്നുള്ള ബാൻഡ് സംഘമായ സെൻസേഷന്റെ ജാസ് പ്രകടനവും അന്ന് അരങ്ങേറും. ഡിസംബർ ഏഴിനാണ് ലോകോത്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ലെബനീസ് ഗായിക ടാനിയ കസിസിന്റെ പ്രകടനം. സംഗീതവും ജാസും ഒത്തുചേരുന്ന അവരുടെ പ്രകടനത്തോടൊപ്പം, സെർബിയൻ ഗായികയും പിയാനിസ്റ്റുമായ അലക്സാന്ദ്ര ക്രിസ്റ്റികും അന്നേ ദിവസം വേദിയിലെത്തും. ഈജിപ്ഷ്യൻ കമ്പോസർ റാമി അത്തല്ലയുടെ നേതൃത്വത്തിലുള്ള പിയാനോ ശില്പശാലയും ഡിസംബർ 7ന് അൽ നൂർ ദ്വീപിൽ നടക്കും. പ്രശസ്ത സംഗീത ട്രൂപ്പായ ലെ ട്രയോ ജുബ്രാന്റെ നേതൃത്വത്തിൽ ഡിസംബർ 14ന് അരങ്ങേറുന്ന സംഗീത നിശയ്ക്ക് ഷാർജ ഫ്ലാഗ് ഐലൻഡാണ് വേദിയാവുന്നത്. സാമിർ, വിസാം, അദ്നാൻ ജുബ്രാൻ എന്നീ മൂന്ന് പലസ്തീനിയിൻ സഹോദരർ സംസ്കാരവും പ്രതിരോധത്തിന്റെ സംഗീതവുമെല്ലാം ഉൾച്ചേർത്ത് ഒരുക്കുന്ന സംഗീതാനുഭവം ലോകശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാഗത അറബ് സംഗീതവും ഊദ് ഉപകരണവും എല്ലാം സമ്മേളിപ്പിക്കുന്ന ഇവരുടെ സംഗീതം പലസ്തീനിയൻ സംസ്കാരത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതിനിധാനമായും കണക്കാക്കപ്പെടുന്നു. -സാംസ്കാരിക വിനോദസഞ്ചാരത്തിലൂടെയും ലോകോത്തര കലാപരിപാടികളിലൂടെയും ഷാർജയെ കൂടുതൽ മുന്നോട്ട് നയിക്കാനുള്ള ഷുറൂഖിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ജാസ് അറ്റ് ദി ഐലൻഡ്. പ്രകൃതിചാരുതയും പാരമ്പര്യവും ആധുനിക സൗകര്യങ്ങളുമെല്ലാം സമ്മേളിക്കുന്ന, മൂല്യങ്ങളിൽ അധിഷ്ടിതമായ ഷാർജയുടെ വേറിട്ട കാഴ്ചകൾ ലോകത്തിന് പരിചയപ്പെടുത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തകലാകാരെത്തുന്ന ഈ ഫെസ്റ്റിവൽ തീർച്ചയായും കാണികൾക്ക് വേറിട്ട അനുഭവം തന്നെയായിരിക്കും. പാരമ്പര്യത്തെയും ആധുനികതയെയും കണ്ണിചേർക്കുന്ന, ഷാർജയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്- ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ഇവന്റ്സ് വിഭാഗം മേധാവി ഖുലൂദ് സാലിം അൽ ജുനൈബി പറഞ്ഞു. ഡിസംബർ 6, 7 തീയതികളിൽ അൽ നൂർ ദ്വീപിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 100 ദിർഹംസാണ് ഒരു ദിവസത്തെ നിരക്ക്, ഇതിൽ ദ്വീപ് കാഴ്ചകൾ ആസ്വദിക്കുന്നതോടൊപ്പം സംഗീതനിശയുടെ ഭാഗമാവുകയും ചെയ്യാം. ഡിന്നറും ദ്വീപ് പ്രവേശനവുമടങ്ങുന്ന ഡേ പാസിന് 250 ദിർഹംസാണ് നിരക്ക്. രണ്ടു ദിവസത്തേക്കുള്ള പ്രവേശനവും ഭക്ഷണവുമടങ്ങുന്ന പാസിന് 450 ദിർഹംസാണ് നിരക്ക്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ https://sharjah.platinumlist.net/event-tickets/95856/jazz-at-the-island. എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 065067000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഫ്ലാഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന ലെ ട്രയോ ജുബ്രാൻ സംഗീത നിശയുടെ ടിക്കറ്റുകൾ വരും ദിവസങ്ങളിൽ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും.
പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംമ്പർ 29-ന്
Gulf
November 26, 2024
പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംമ്പർ 29-ന്
ദോഹ : പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംമ്പർ 29 വെള്ളി നടക്കുമെന്ന് സംഘാടകർ…
ഷാർജ അന്താരാഷ്ട്ര പുസ്തകമേള ആഘോഷമാകുന്നു.
Gulf
November 8, 2024
ഷാർജ അന്താരാഷ്ട്ര പുസ്തകമേള ആഘോഷമാകുന്നു.
പുസ്തകമേളയുടെ കാലമാണ് ഷാർജയിൽ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധകോണുകളിൽ നിന്നെത്തിയിട്ടുള്ള എഴുത്തുകാരും പ്രസാധകരും കലാസാംസ്കാരിക പരിപാടികളെല്ലാമായി ഷാർജ…