Home / വിനോദം / കവിത

കവിത

പ്രണയം ഒരു സഖാവാണ്

സോണി ഡിത്ത് പ്രണയം ഒരു സഖാവാണ് അത് നടത്തിയ വിപ്ലവങ്ങൾക്ക് കണക്കില്ല അതിന്റെ രക്തസാക്ഷികളെ വിരലിലെണ്ണിത്തീരില്ല. അതിന്റെ പതാകച്ചുവപ്പ് അതിന്റെ മുദ്രാവാക്യങ്ങൾ തലയിലേറ്റി നില്ക്കുന്നു, പൂവാകള്‍ ചെമ്പരത്തികള്‍  പ്രണയം കാലങ്ങൾ കവിഞ്ഞ് കവിഞ്ഞ് നമ്മളും ഹൃദയത്തിലേന്തി നില്ക്കുന്നൊരാ കടുംചുവപ്പുള്ള കടൽത്തിര  ___________________ ബൈ ദി ബൈ പ്രണയം ഒരു രാഷ്ട്രീയവും ഏതോ ഒരു മതവും കൂടിയാണ് സോണി ഡിത്ത്

Read More »

വാലൻറ്റെൻ……( കവിത: റോബിൻ കൈതപ്പറമ്പ്)

         വാലൻറ്റെൻ..... നിഴലും നിലാവും ഈ നീല രാവും നിറയെ പൂത്തൊരു നീർമാതളവും നിശാഗന്ധി പൂക്കുന്ന തൊടിയും കാവും നിൻ നീല മിഴിയിലായ് നിറയുന്ന ഞാനും ഒരു കുളിർ തെന്നലായ് എത്തുന്ന കാറ്റിൽ പകരുന്ന ഗന്ധമായ് നീ അരികെ ഒരു പുൽക്കൊടിയുടെ തുമ്പിലായ് ഇറ്റുന്ന ഹിമകണമായ് നീ നിറയൂ എൻ നെഞ്ചി'ൽ ഒരു കിളികൊഞ്ചലായ് ചാരത്തണഞ്ഞു മാറിലായ് ആ മുഖം ചേർത്തു നിൽക്കെ ഒരു നൊടി സ്വയമെ മറന്നങ്ങ് നിന്നു …

Read More »

ഒരു നക്ഷത്രം പറഞ്ഞത്

  ഗോപാൽ ഉണ്ണിത്താൻ ഒരുനാൾ നിലാമഴയിലൂർന്നിറങ്ങി നിറഞ്ഞ നിളയിൽ വെറുതേ മുങ്ങിയൊളിക്കണം…! നിള നിറയും വരെ ഞാൻ കാത്തിരിക്കാം…!

Read More »

” പൈക്കിടാവ് “

റോജൻ കുറെയേറെ കറുത്തകുടകള്‍ മഴയത്ത് വിറങ്ങലിച്ച് നില്‍പ്പുണ്ടായിരിക്കും. മേഘങ്ങള്‍ അടക്കിപിടിച്ച് സംസാരിക്കും. ബോധംക്കെട്ടു വീണ ഒരു നിലവിളിയെ ഡോക്ടര്‍ ഇഞ്ചക്ക്റ്റ് ചെയ്ത് മയക്കുന്നത് കണ്ട് മഴ ആര്‍ത്തലക്കും. പൂച്ചകള്‍ കാറ്റിനോട് കരഞ്ഞ് തൊടിയില്‍ പമ്മി പമ്മി നില്‍ക്കും. ഇരുട്ട് പരന്നിട്ടും തൊഴുത്തില്‍ കരയാതെ നില്‍ക്കുന്ന പൈക്കളെ കണ്ട് രാപാടികള്‍ വിതുമ്പും. അന്നും പകലിനെ രാത്രി വന്ന് കൈപിടിക്കും. പിറ്റേന്ന് പുലര്‍ച്ചെ ബോധംതെളിഞ്ഞ നിലവിളി പൂച്ചകള്‍ക്ക് ഉണക്കമീന്‍ വറക്കും. പൈക്കള്‍ക്ക് കാടിവെള്ളം …

Read More »

ഒറ്റമരം (കവിത : ഷീലമോൻസ് മുരിക്കൻ)

ഒറ്റമരം ഞാനിന്ന് പൂത്തുനിൽക്കുന്നു... എന്റെ ഒരു പിടി സങ്കടം കുഴിച്ചിട്ട മണ്ണിൽ!.... തളരാതെ, താഴാതെ നീന്തിക്കരേറി - ഇരുകര കാണാക്കടലാഴങ്ങളിൽ നിന്ന്....! നീരാളി, ജലകേളിയാടി കണ്ഠത്തിലൊരു മാലയായ് ചുറ്റി വരിഞ്ഞു - പൊട്ടിച്ചെറിഞ്ഞെന്റെ ലക്ഷ്യക്കുതിപ്പിലതു - ഞാൻ ജീവിക്കുവാനുള്ള കൊതിയാണെനിക്ക്! ഉള്ളിലുണർന്നൊരാ - ഊർജ്ജത്തിനുറവയെ പുഴയാക്കി,മഴയാക്കി വേരിൽ പടർത്തി. ഉരുകും കരളിലെ പിത്തരസങ്ങളിൽ ചത്ത കോശങ്ങളെ വീണ്ടും പിറക്കാൻ പഠിപ്പിച്ചു ചിറകു നൽകി! സ്നേഹം കരിഞ്ഞ ചിതാഭസ്മധൂളിയിൽ മൃതമായ് കിടന്നൊരെൻ …

Read More »

പുതുവർഷ പുലരി (റോബിൻ കൈതപ്പറമ്പ്)

പുതുവർഷ പുലരി പടിയിറങ്ങുന്നിതാ 17 ൻ പ്രതാപം പടിവാതിലെത്തി കാത്തിരിക്കുന്നതോ 18 ൻ കുഞ്ഞിളം പഥചലനങ്ങളും തീരാ നഷ്ട്ടത്തിൻ നോവുകൾക്കൊപ്പം ഓർമ്മയിൽ സൂക്ഷിക്കാനൊരായിരം കാര്യങ്ങൾ യുദ്ധശ്രുതികളും ക്ഷാമങ്ങളും പിന്നെ പ്രകൃതിതൻ തണ്ഡവമാടിയ നാൾകളും ഉറ്റവർ, ഉടയവർ ബദ്ധുമിത്രാദികൾ എത്ര പേർ കാലത്തിൻ യവനിക പുൽകി കൂടെ നടന്നൊരാ കൂട്ടുകാർ പലരുമി – ന്നോർമ്മയായ് മാറിയതുള്ളിലായ് നീറുന്നു എങ്കിലും ഓർക്കുവാൻ ഒരു പിടി ഓർമ്മകൾ കൂട്ടിനായ് കൂടെയായ് കുറെ നല്ല ബന്ധങ്ങൾ …

Read More »

ഓഖി (കവിത : സജി വർഗീസ്)

ഓഖി ******* പ്രണയം തലകീഴായിക്കിടക്കുന്നു; നീലവിഹായസ്സു ഞാൻ കാണുന്നു. മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു; നീല ജലാശയത്തിലേക്കാണ്ടു പോകുന്നു. ആകാശ മണ്ഡലത്തിൽ നിന്നിറങ്ങി വന്ന മാലാഖ കടലാഴങ്ങളിലേക്ക്; പവിഴ പുറ്റുകൾക്കിടയിൽക്കിടന്നെന്നധരങ്ങളിൽ സ്പർശനം. ഹിമശിഖരങ്ങൾക്കിടയിലൂടൊരു യാത്ര, പ്രണയത്തിൻ നാഗമായ് ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നൽകി ; രൗദ്രഭാവം പൂണ്ടവൾ! കുതറിത്തെറിക്കുന്നു. വിശപ്പറിഞ്ഞവൾ, ചാരിത്ര്യത്തിന്റെ പുറംതോട് പൊട്ടിപ്പോയവൾ, ആഴിയുടെ ആഴങ്ങളിലവൾ ചുഴിയായി ക്കറങ്ങിത്തിരിഞ്ഞവൾ ചുഴലിക്കൊടുങ്കാറ്റായി അലറിക്കരഞ്ഞു; ആരോ ഓഖിയെന്നു വിളിച്ചു. മുന്നറിയിപ്പായവൾക്കടന്നു പോയി. ശീതീകരിച്ച …

Read More »

“വഴി പിരിയുന്നവർ” (കവിത : റോബിൻ കൈതപ്പറമ്പ്)

"വഴി പിരിയുന്നവർ" (കവിത) അകലേയ്ക്കൊഴുകുന്ന പുഴ പോലെ മെല്ലെ കരളിനെ തഴുകി നീ അകന്ന് പോകെ ഉള്ളിലായ് ഊറിയ കഥനത്തിൻ നീരൊരു കണ്ണുനീർ തുള്ളിയായ് കാഴ്ച്ചയെ മൂടുന്നു ഓർമ്മതൻ ചിപ്പിയിൽ ഓമനിച്ചെത്ര നാൾ ഓരോ നനുത്തതാം ഇരവുകൾ പകലുകൾ എങ്ങു നാം നഷ്ടപ്പെടുത്തി ആ ഒർമ്മകൾ ഏതു വളവിൽ നാം കൈവിട്ടു പരസ്പരം കണ്ണിലായ് നോക്കി നാം കണ്ടതാം കനവുകൾ കാറ്റിന്റെ തേരേറി എങ്ങോ മറഞ്ഞു പോയ് പാതിവഴിയിലായ് ഉപേക്ഷിച്ചിവോ …

Read More »

കടമെങ്ങനെ തീര്‍ക്കുവനാകും (കവിത : പി ഡി ജോര്‍ജ് നടവയല്‍)

ഈയുള്ളോന്‍: ശ്വസിച്ച വാതകമത്രയും കരുതിവച്ചിരുന്നേല്‍ അതൊരു തീക്കാറ്റാകുമായിരുന്നു. ഉച്ചരിച്ച വാക്കുകളത്രയും ചേര്‍ത്തുവച്ചിരുന്നേല്‍ ഇടിവെട്ടാകുമായിരുന്നു. താണ്ടിയ പദനിസ്വനം ഒന്നായാലതു രണഭേരിയാകുമായിരുന്നു. പൊഴിച്ച മിഴിനീരത്രയും ഒരുമിച്ചൊഴുക്കിയാലതു പേമാരിയാകുമായിരുന്നു. ഭുജിച്ചതൊക്കെയും കൂട്ടി വച്ചലൊരു സഹ്യപര്‍വതമാകുമായിരുന്നു. കുടിച്ച ദ്രാവകങ്ങളാകെ ചൊരിഞ്ഞാലതു പെരിയാറാകുമായിരുന്നു. നിത്യമൊരു കടമാം കഥയായ്; കടങ്കഥയായ് ജീവിത പ്രയാണ നെറുകയില്‍ നിറകൊള്ളുമ്പോളമ്മേ, വിശ്വമഹാദേവീ, നന്ദിയെന്നല്ലാതെന്തു നിനപ്പാനമ്മേ? സര്‍വം സഹേ, ഈ കടമെങ്ങനെ തീര്‍ക്കുവനാകുമമ്മേ? ഈ കടം ഞാന്‍ കൊണ്ടിരുന്നില്ലേല്‍ വിശ്വം വിശ്വമാകയില്ലായിരുന്നെന്ന് നിനക്കറിയുമല്ലോ അമ്മേ! …

Read More »

രണ്ട് കാൽശരായികൾ (കവിത )

സദൻ തോപ്പിൽ എന്നെ മാറിമാറി സേവിച്ച, രണ്ട് മുറിയുറക്കഷ്ണങ്ങൾ. രണ്ടേരണ്ടു നിറങ്ങൾകൊണ്ട്, തുടരെ രണ്ടദ്ധ്യയനവർഷങ്ങൾ തുടവരെ മാത്രം നാണം മറച്ച്… മരബെഞ്ചുകളിൽ നിരങ്ങിയവ. ചെമപ്പും,നീലയും വിധി തുടരാൻ അഴക്കയറിൽ ദിനംപ്രതി മാറി മാറിതൂങ്ങിയ രണ്ട് സിഗ്നൽ സൂചകങ്ങൾ. ഈറൻമണം വിട്ടുമാറാതെ, നരച്ചു നാടോടിയ തുണിയുറകൾ. പൊട്ടിയ കുടുക്കും, പിന്നിത്തുടങ്ങിയ മൂടും, അടികൊണ്ട വടുക്കളും മുള്ളുവേലികൾക്കിടയിലൂടെ ഗിയറ് മാറ്റിയോടുമ്പോൾ, ശരവേഗങ്ങൾക്ക് ചെമപ്പ് നിറം! കുന്നിക്കുരുക്കളെണ്ണുമ്പോൾ, മന്ദാരപ്പൂക്കളിൽ വട്ടമിട്ട ഇരട്ടമൈനകളെ കണ്ട ആശ്വാസം. …

Read More »