ന്യു ഹൈഡ് പാർക്, ന്യു യോർക്ക്: ഫിലിപ്പ് തോമസ് (ബെന്നി-66 ) ജൂലൈ 9 -നു അന്തരിച്ചു. ലെവിറ്റൗൺ ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലിയിൽ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം നടത്തി
വെൺമണി സ്വദേശി പരേതനായ തോമസ് ഉണ്ണൂണിയുടെയും പരേതയായ ഏലിക്കുട്ടിയുടെയും മകനായി ബോംബെയിലാണ് ജനിച്ചത്.
ബോംബെ, ഇറാഖ്, ബഹ്റൈൻ എന്നിവിടങ്ങളിൽ ജോലിക്കു ശേഷം 1986-ൽ യു.എസിലേക്ക് കുടിയേറി.
ഭാര്യ: രജനി
മക്കൾ: സ്റ്റെഫി, സ്റ്റെല്ല, സ്റ്റീഫൻ.
സഹോദരങ്ങൾ: മേരി എബ്രഹാം (പൊന്നമ്മ), ജോസഫ് തോമസ് (ജോസ്), പുളിക്കൽ ചാക്കോ (വിൽസൺ), സാമുവൽ തോമസ് (റോയ്)