
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ അസി. വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന റവ. ഫാ. ജോഷി വലിയവീട്ടിലിന് യാത്രയപ്പ് നൽകി. ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലേക്ക് അസി. വികാരിയായാണ് ഫാ. ജോഷി യാത്രയാകുന്നത്. ഫാ. ജോഷി വലിയവീട്ടിൽ അർപ്പിച്ച കൃതജ്ഞതാബലിക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടിയുടെ അധ്യക്ഷതയിൽ കൂടിയ യാത്രയപ്പ് സമ്മേളനത്തിൽ ഇവടവക യെ പ്രതിനിധീകരിച്ച് ട്രസ്റ്റീ കോർഡിനേറ്റർ സാബു കട്ടപ്പുറം, സാലി കിഴക്കേക്കുറ്റ്, ആൻഡ്രൂ തേക്കുംകാട്ടിൽ എന്നിവർ റവ. ഫാ. ജോഷി ഇടവകയ്ക്ക് നൽകിയ സേവനങ്ങളെക്കുറിച്ച് സംസാരിച്ചു. മിതത്വം കാത്തുസൂക്ഷിക്കുകയും പ്രാർത്ഥനയേയും വായനയേയും സ്നേഹിച്ചുകൊണ്ട് ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊടുക്കുവാൻ ഫാ. ജോഷിക്ക് സാധിച്ചു എന്ന് വികാരി. ഫാ. സിജു മുടക്കോടിയിൽ ഓർമിച്ചു.
ചിക്കാഗോ സെന്റ് മേരീസിൽ നിന്നും തന്റെ നോർത്ത് അമേരിക്കയിലെ പ്രേഷിത ദൗത്യം തുടങ്ങുവാൻ സാധിച്ചത് ഒരു ദൈവാനുഗ്രഹമായി കണക്കാക്കുന്നു എന്നും, ഇടവകയിലെ ആബാലവൃദ്ധം ജനങ്ങൾ നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദി പറയുന്നതായും ഫാ. ജോഷി തന്റെ മറുപടി പ്രസംഗത്തിൽ അറിയിച്ചു. വികാരി ഫാ. സിജു മുടക്കോടിലിനോടൊപ്പം , സിസ്റ്റർ സിൽവേരിയസ് കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ യാത്രയപ്പിന് നേതൃത്വം നൽകി
അനിൽ മറ്റത്തിക്കുന്നേൽ