അര്‍ജുന്റെ ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടു, നിര്‍ണായക മൊഴി നൽകി ദൃക്‌സാക്ഷി
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിനെ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ ഒന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോള്‍ നടക്കുന്ന നിര്‍ണായക ദൃക്‌സാക്ഷി വെളിപ്പെട്ടിരിക്കുന്നു.
ലോറി ഷിരൂര്‍ കുന്നിനു സമീപം ദേശീയപാതയില്‍ നിന്നും പുഴയിലേക്ക് നിരങ്ങി വീഴുന്നത് കണ്ടെന്നാണ് സ്വദേശിയായ ദൃക്‌സാക്ഷി പറയുന്നത്. മാത്രമല്ല, കുന്നിടിഞ്ഞപ്പോള്‍ മുകളിലുണ്ടായിരുന്ന ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റും പൊട്ടി താഴേക്കു വീണുവെന്നും ഇത് ഗംഗാവാലി പുഴയില്‍ പതിച്ചെന്നും നാഗേഷ് ഗൗഡ വ്യക്തമാക്കി.
സംഭവം നടക്കുമ്പോഴ്‍ താന്‍ ഷിരൂര്‍ കുന്നിന് എതിര്‍വശം പുഴയുടെ മറുകരയില്‍ ഇരിക്കുകയായിരുന്നുവെന്നും, മരത്തടി നിറച്ച ലോറി പുഴയിലേക്ക് നിരങ്ങി വീണെന്നും ലക്ഷ്മണന്റെ ധാബയും മണ്ണിനൊപ്പം പുഴയിലേക്ക് പതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടാവാമെന്നും നാഗേഷ് പറയുന്നു.
ഷിരൂര്‍ കുന്നിന് എതിര്‍വശത്തുള്ള ഗ്രാമവാസിയാണ് നാഗേഷ് ഗൗഡ.