പ്രസിഡന്റ് ജോ ബൈഡന്‍ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രണ്ടുദിവസം മുമ്പാണ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. എക്സിലൂടെ നിലപാട് വ്യക്തമാക്കിയ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലും ചികിത്സയിലുമായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ബൈഡന്‍.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ബൈഡന്‍ എന്തുകൊണ്ടാണ് അപ്രതീക്ഷിത പിന്മാറ്റം നടത്തിയതെന്ന് വ്യക്തമല്ല. വലിയ വിമര്‍ശനമായിരുന്നു റിപ്പബ്ളിക്കന്‍ പാര്‍ടിക്കുള്ളില്‍ ബൈഡനെതിരെ ഉണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ മുന്‍ പ്രസിഡന്റ് ഒബാമയും ബൈഡന്‍ മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് പറയാതെ പറഞ്ഞു. ഇതിനെല്ലാം പിന്നാലെയായിരുന്നു ബൈഡന്‍ എക്സിലൂടെ (ട്വിറ്റര്‍) പിന്മാറ്റം പ്രഖ്യാപിച്ചത്. അതിനൊപ്പം കമല ഹാരിസിന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ബൈഡന്റ് പിന്മാറ്റം എന്തുകൊണ്ട്? എന്തുകൊണ്ട് കമല ഹാരിസിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബൈഡന്‍ നാളെ വിശദീകരിച്ചേക്കും. ഏതായാലും ബൈഡന്റെ പിന്മാറ്റം ഡെമോക്രാറ്റിക് പാര്‍ടിയിലെ വലിയൊരു വിഭാഗം സ്വാഗതം ചെയ്തുകഴിഞ്ഞു. പാര്‍ടിക്ക് പുറത്തുനിന്നും ബൈഡന് ഇപ്പോള്‍ കയ്യടി കിട്ടുന്നുണ്ട്.