ഡ്രീം ടീമിന്റെ നന്ദി
സംഘടനകളുടെ സംഘടനയായ ഫൊക്കാന എന്ന മഹാ പ്രസ്ഥാനത്തിന്റെ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ തെരഞെടുപ്പിൽ ഡ്രീം ടീമിനെ വിജയപ്പിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങൾക്ക് പിന്നിൽ നിന്നും പ്രവർത്തിച്ചവരും , സഹായിച്ചവരുമായ ആയ നിരവധി ആളുകൾ ഉണ്ട്. ഡ്രീം ടീം എന്നത് ഫൊക്കാനയുടെ ഭാവി ഭദ്രമാക്കണം എന്ന താൽപര്യമുള്ള ഒരു പറ്റം ആളുകളുടെ കൂട്ടായ്‌മ ആയിരുന്നു.
ഒന്നരവർഷം അമേരിക്കയിൽ ഉടനീളം സഞ്ചരിച്ചും സംഘടനകളുമായി സഹകരിച്ചുമാണ് ടീമിന്റെ പ്രവർത്തനം മുന്നോട്ട് പോയിരുന്നത്. അതിന്റെ ഫലമോ ഫൊക്കാനയിൽ ഡ്രീം ടീമിന്റെ തെരോട്ടമാണ് കണ്ടത്. ഫൊക്കാന 2024 ഇലക്ഷൻ ഫൊക്കാനയുടെ ചരിത്രം മാറ്റിയെഴുതിയ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു .
72 അംഗ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ഇലക്ഷന്റെ വീറും വാശിയും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രതീതി ഉണർത്തുന്നതായിരുന്നു. രണ്ടു മണിക്കൂറോളം ക്ഷമയോട് ലൈൻ നിന്നാണ് പലരും വോട്ട് ചെയ്തത്. ഇന്നുവരെ അമേരിക്കൻ സംഘടനാ രംഗത്ത് നടന്നിട്ടില്ലാത്ത വോട്ടിങ് മിഷ്യന്റെ സഹായത്തോട് നടന്ന തെരഞ്ഞെടുപ്പ് , അമേരിക്കൻ തെരഞ്ഞെടുപ്പ് വോട്ടിങ് രീതിയിൽ ആണ് നടന്നത്. അമേരിക്കൻ പോലീസിന്റെ കാവലിലും അവരുടെ പരിശോദനക്ക് ശേഷമാണ് ഓരോ ഡെലിഗേറ്റും വോട്ടിങ്ങു റൂമിൽ എത്തുന്നത് , അവിടെയും രണ്ടു സ്ഥലങ്ങളിൽ ഐഡി പരിശോദിച്ച ശേഷമാണ് ബാലറ്റ് പേപ്പർ നൽകുന്നത് . അത്ര കുറ്റമറ്റ രീതിയിൽ ആണ് തെരെഞ്ഞെടുപ്പ് നടന്നത്. ഏവരുടെയും മുന്നിൽവെച്ചു സ്കാൻ ചെയ്താണ് വോട്ടുകൾ എണ്ണിയതും ഫലം പ്രഖ്യാപിച്ചതും സംഘടന രംഗത്ത് ഏറെ പുതുമകൾ നൽകുന്നതായിരുന്നു ഫൊക്കാന ഇലക്ഷൻ. അതിന്റെ പിന്നിൽ പ്രവർത്തിച്ച ഫിലിപ്പോസ് ഫിലിപ്പ് , ജോർജി വർഗീസ് , ജോജി തോമസ് എന്നിവരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം ഫൊക്കാന കൺവെൻഷനെ ഒരു കോളേജ് ക്യാമ്പസ് ഇലക്ഷന്റെ വേദി പോലെ ആക്കി മാറ്റി . ആടിയും , പാടിയും,ആർപ്പുവിളികളുമായി മുദ്രവാക്യങ്ങൾ മുഴക്കിയും റാലികൾ നടത്തിയും ആഹ്‌ളാദം പങ്കുവെച്ചു. പ്രകടനത്തിൽ ഉടനീളം പ്രസിഡന്റിനെയും വിജയികളെയും ഉമ്മവെച്ചും , തോളിൽ ഏറ്റിയും , കെട്ടിപ്പിടിച്ചും , മലകൾ ചാർത്തിയും പ്രാർത്ഥനകൾ ചെല്ലിയും സന്തോഷം പങ്കിടുന്നത് കാണാമായിരുന്നു. ആ കൺവെൻഷൻ വേദിയെ ഇളക്കിമറിച്ച പ്രകടനത്തിൽ മുഴുവൻ ആളുകൾ പങ്കെടുക്കുകയും അവരുടെ സന്തോഷങ്ങൾ പല രീതിയിൽ പങ്കിടുന്നത് കാണുബോൾ ജനം ആഗ്രഹിച്ച ഒരു തെരെഞ്ഞെടുപ്പ് ഫലമാണ് അവർക്കു ലഭിച്ചത് എന്ന് നിസംശയം പറയാമായിരുന്നു. ഫൊക്കാനയുടെ ചരിത്രത്തിൽ തന്നെ ഒരു ടീം മുഴുവനാന്തയി വിജയിക്കുന്നത് ആദ്യമായാണ് . സജിമോൻ ആന്റണി നയിച്ച ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറി ആയും ജോയി ചാക്കപ്പൻ ട്രഷർ ആയും ഡ്രീം ടീമിലെ മുഴുവൻ ക്യാൻഡിഡേറ്റും വിജയിച്ചപ്പോൾ ഫൊക്കാനയിൽ ജനം ആഗ്രഹിച്ച ഒരു വിജയമാണ് അവിടെ കാണാൻ കഴിഞ്ഞത്.
ആ ആഹ്ളാദ പ്രകടനത്തിലും ആ സന്തോഷം നിഴലിച്ചു നിന്നു. അങ്ങനെ ഫൊക്കാന ചരിത്രത്തിന്റെ ഭാഗമായി മുന്നേറുകയാണ്.പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള,ട്രസ്റ്റീ ബോർഡു മെംബേർസ് ആയി ബിജു ജോൺ , സതീശൻ നായർ , നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ , മനോജ് മാത്യു, ഡോ. ഷൈനി രാജു, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , സുദീപ് നായർ , സോമൻ സക്കറിയ , ജീമോൻ വർഗീസ്, ടോജോ ജോസ്, അജിത് ചാണ്ടി , അജിത് കൊച്ചൂസ്,കെവിൻ ജോസഫ് .ജെനി ബാബു , റീജിയണൽ വൈസ് പ്രസിഡന്റ് ആയി ധീരജ് പ്രസാദ് ,ലാജി തോമസ് , ആന്റോ വർക്കി, കോശി കുരുവിള ,ഷാജി സാമുവേൽ, ബെന്‍ പോള്‍, ലിൻഡോ ജോളി ,ജോസി കാരക്കാട്, ആസ്റ്റർ ജോർജ് എന്നിവരും ഓഡിറ്റേഴ്‌സ് ആയി സ്റ്റാന്‍ലി ഇത്തൂണിക്കല്‍, നിതിൻ ജോസഫ് എന്നിവരും ഡ്രീം ടീമിന്റെ ഭാഗമായി മത്സരിച്ചു വിജയികൾ ആയി.,ഡ്രീം ടീമിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടുമുള്ള ഞങ്ങളുടെ നന്ദിയും, സ്നേഹവും, കടപ്പാടും ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുന്നു. നിങ്ങളുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾക്ക് നന്ദി പറയുന്നതിനോടൊപ്പം അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങളിൽ ഞങ്ങളോടൊപ്പം കാണണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ