AssociationsKeralaNews

‘കൊല്ലം ജില്ലയുടെ 75 വർഷങ്ങൾ’ – പ്രവാസി വെൽഫെയർ ടേബിൾ ടോക്ക് സംഘടിപ്പിച്ചു.

കൊല്ലം ജില്ല രൂപീകൃതമായി 75 വർഷങ്ങൾ പിന്നിട്ടതിനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ  കൊല്ലം ജില്ലകമ്മിറ്റി  ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വേണാട് രാജ്യത്തിന്റെ  തലസ്ഥാനവും പ്രാചീന ഇന്ത്യയിലെ പ്രധാന തുറമുഖവും വ്യാപാര കേന്ദ്രവുമായിരുന്ന കൊല്ലത്തിന്റെ ചരിത്ര പ്രാധാന്യത്തെ ഉദ്ഘാടന പ്രസംഗത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ വിശദീകരിച്ചു. പ്രവാസ ലോകത്തെ വിവിധ മേഖലകളിൽ നിന്നുള്ള കൊല്ലം നിവാസികൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലയുടെ പ്രതീക്ഷകളും പ്രതിസന്ധികളും അംഗങ്ങൾ  ചർച്ചയിൽ മുന്നോട്ടുവച്ചു.

മറ്റു ജില്ലകൾ വ്യത്യസ്ത മേഖലകളിൽ മുന്നേറുമ്പോൾ പരമ്പരാഗത വ്യവസായങ്ങളിലും അടിസ്ഥാന വികസനത്തിലും ജില്ല നേരിടുന്ന വെല്ലുവിളികളെ ചർച്ച ചെയ്തു. ടൂറിസം, ഐടി, കശുവണ്ടി- കയർ  പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവൽക്കരണം, മത്സ്യവിഭവം, ധാതു സമ്പത്ത്  മേഖലകളിലെ പുതിയ നിക്ഷേപങ്ങളിലൂടെ ജില്ലയ്ക്ക് മുന്നേറാൻ കഴിയും. ഗവൺമെന്റിന്റെയും പ്രവാസികളുടെയും നിരന്തര  ശ്രദ്ധയും  നിക്ഷേപങ്ങളും, നവ സംരംഭങ്ങളുടെ വളർച്ചയും ജില്ലയുടെ മുന്നേറ്റത്തിന് അനിവാര്യമാണ്.

ജില്ലയിൽ ലഭ്യമായ സർക്കാറിന്റെ തന്നെ റവന്യൂ, തോട്ട ഭൂമി, ഓയിൽപാം എസ്റ്റേറ്റ്, അടച്ചുപൂട്ടിയ മുൻ വ്യവസായ സംരംഭങ്ങളുടെ ഭൂമിയൊക്കെ   എയിംസ് തുടങ്ങിയ പുതിയ സ്ഥാപനസംരംഭങ്ങളുടെയും, ഭൂരഹിതരായ പിന്നോക്ക ദളിതർക്കും മറ്റ് അർഹതപ്പെട്ടവർക്ക് വേണ്ടി ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു. തീരമേഖലകളിലെ അശാസ്ത്രീയ ധാതു ഖനനം, മലയോരങ്ങളിലെ പാറക്വാറികൾ , ശുദ്ധജലസ്രോതസ്സുകളുടെ മലിനീകരണം തുടങ്ങി പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങളിലുംഅമിത ശബ്ദമലിനീകരണത്തിലും ആശങ്ക രേഖപ്പെടുത്തി.  

ജില്ലാ  പ്രസിഡണ്ട്  മുഹമ്മദ് നജീം സ്വാഗതം പറഞ്ഞു. നിജാം,  ലിജിൻരാജൻ ,രാജേഷ്, അസ്‌ലം,ആഷിന,സുരേഷ്, ഫക്കറുദ്ദീൻ, അബ്ദുൽ റഷീദ്, സബീർ, നിസാർ നിയാസ്, മൻസൂർ എം.എച്ച്  തുടങ്ങിയവർ സംസാരിച്ചു.  ഷിബു ഹംസ ചര്‍ച്ച നിയന്ത്രിച്ചു.

Show More

Related Articles

Back to top button