CommunityLatest NewsNewsObituary

കൊച്ചിയിലെ അവസാനത്തെ ജൂതവനിതയായ ക്വീനി ഹലേഗ്വ (89) യാത്രയായി

മട്ടാഞ്ചേരി: കൊച്ചിയിലെ അവസാനത്തെ ജൂതവനിതയായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന രരണ്ട ജൂത വംശജരിൽ ഒരാളായിരുന്നു ക്വീനി ഹലേഗ്വ, കൊച്ചിയിലെ പ്രശസ്ത വ്യവസായിയായ എസ്. കോഡറിന്റെ മകളായിരുന്നു.

മട്ടാഞ്ചേരി പരദേശി സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റിയും, എസ്. കോഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാർട്ണറുമായ ക്വീനി ഹലേഗ്വ, കൊച്ചി പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വലിയ സംഭാവന നൽകിയ കുടുംബത്തിലെ അംഗമാണ്. വൈദ്യുതി വിതരണം, ബോട്ട് സർവീസ് തുടങ്ങിയവയെ ആദ്യമായി ഏർപ്പെടുത്തുന്നത്തിനായി ഹലേഗ്വ കുടുംബമായിരുന്നു മുന്നോട്ട് വന്നത്.

പരേതനായ സാമുവൽ ഹലേഗ്വ ആണ് ഭർത്താവ്. മക്കൾ: ഫിയോണ, ഡേവിഡ്. മരുമക്കൾ: അലം, സിസി.

ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം, മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.

Show More

Related Articles

Back to top button