IndiaLatest NewsNews

ബലാത്സംഗത്തിനിരയായ ഡോക്ടറുടെ വിവരങ്ങൾ നീക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

നിപുണ്‍ സക്സേന കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണിതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കോടതി പുനരുപദേശിച്ചു.

യുവ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തതിന് ശേഷം വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും വ്യക്തിവിവരങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനോട് പ്രതികരിച്ച്, അഭിഭാഷകന്‍ കിന്നോരി ഘോഷ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

Show More

Related Articles

Back to top button