ന്യൂയോർക്ക്: ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കായി സന്തോഷ വാർത്ത പ്രഖ്യാപിച്ചു. ഇന്ത്യൻ സർക്കാർ അമേരിക്കയിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
“കഴിഞ്ഞ വർഷം സിയാറ്റിലിൽ ഒരു പുതിയ കോൺസുലേറ്റ് തുറക്കുമെന്ന് ഞാൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ നിങ്ങളുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ബോസ്റ്റണിലും ലോസാഞ്ചൽസിലും രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.