
കൊച്ചി: യുവ നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.
ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ മാറ്റിയത്. സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സിദ്ധിഖിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇടക്കാല ജാമ്യം തുടരാനുമാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.