AmericaNews

ലീലാമ്മ മാത്യൂ (74) അന്തരിച്ചു. (ഫിലഡൽഫിയ).

ഫിലഡൽഫിയ/മല്ലപ്പുഴശ്ശേരി:  ഓർമാ ഇൻ്റർനാഷണൽ ചാപ്റ്റർ പ്രസിഡൻ്റ് ഷൈലാ രാജൻ്റെ മാതാവ്,  തെക്കേവീട്ടിൽ ലീലാമ്മ മാത്യൂ (74)  അന്തരിച്ചു.  അമേരിക്കൻ ഈസ്റ്റേൺ സ്റ്റാൻഡേഡ് ടൈം, നവംബർ 5, 2024, ചൊവ്വാഴ്ച രാത്രി 10:30   മുതൽ, രാത്രി 12:30 വരെ,  ആറന്മുള  മല്ലപ്പുഴശ്ശേരി തെക്കേവീട്ടിൽ പൊതു ദർശനവും രാത്രി 12:30 മുതൽ രാത്രി 1:15 വരെ അന്ത്യ ശുശ്രൂഷകളും . അമേരിക്കൻ ഈസ്റ്റേൺ സ്റ്റാൻഡേഡ് ടൈം, നവംബർ 6, ബുധനാഴ്ച്ച  രാത്രി 1:30 മണിയ്ക്ക്  കോഴഞ്ചേരി മരാമൺ മാർ തോമാ സിറിയൻ ചർച്ചിൽ സംസ്കാര ശുശ്രൂഷകളും സിമിത്തേരിയിൽ അടക്കവും.

മല്ലപ്പുഴശ്ശേരി തെക്കേവീട്ടിൽ റ്റി  റ്റി മാത്യൂവാണ്  ലീലാമ്മ മാത്യൂവിൻ്റെ  ഭർത്താവ്. ഓർമാ ഇൻ്റർ നാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റ് ഷൈലാ രാജൻ, ഷെറി സുമോദ് എന്നിവരാണ്  മക്കൾ.  പരേതനായ സ്കറിയാ ടി അബ്രാഹം, സുമോദ് ജേക്കബ് എന്നിവരാണ്  മരുമക്കൾ. റോണി സ്കറിയാ, ഏയ്മി ടോപ്,  റോഹൻ സുമോദ്, രോഹിതാ സുമോദ് എന്നിവർ കുഞ്ഞുമക്കൾ. ഓർമാ ഇൻ്റർ നാഷണൽ ഭാരവാഹികൾ അനുശോചനം അറിയിച്ചു.

Show More

Related Articles

Back to top button