AmericaFestivalsLifeStyleNewsUpcoming Events

മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം ഡിസം:21 മുതൽ.

മെക്കിനി(ഡാളസ്) :അമേരിക്കൻ ഐക്യനാടുകളിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ഡാലസിലെ സമീപപ്രദേശവുമായ മെക്കിനിയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനമായി പടുത്തുയർത്തിയിട്ടുള്ള സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് തിരുമനസ്സുകൊണ്ട് നേത്ര്വത്വം നൽകുന്നു

ഡിസംബർ 21 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് സ്കൂൾ കുട്ടികളുടെയും മറ്റു ആധ്യാത്മിക സംഘടനകളുടെയും ചേർന്നവതരിപ്പിക്കുന്ന മിറക്കിൾസ് ഓഫ് ക്രിസ്മസ് 2024 എന്ന പരിപാടി നടത്തപ്പെടും ഡിസംബർ 24 നു വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് ക്രിസ്മസ് സന്ദേശവും ഇടവക മെത്രാപ്പോലീത്ത നൽകും ഡിസംബർ 25 രാവിലെ അഞ്ചുമണിക്ക് രാത്രി നമസ്കാരം തുടർന്ന് തീ ജ്വാലയുടെ ശുശ്രൂഷ ,പ്രഭാതാ നമസ്കാരം വിശുദ്ധ കുർബ്ബാന സ്ലീബ ആഘോഷം എന്നിവ ഇടവക മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും

ഇടവക വികാരി വെരി റവ രാജു ദാനിയേൽ കോറെപ്പിസ്കോപ്പ അസിസ്റ്റൻറ് വികാരി ഫാദർ ജോൺ മാത്യു ,ട്രസ്റ്റീ നൈനാൻ എബ്രഹാം സെക്രട്ടറി അരുൺ ചാണ്ടപ്പിള്ള മാനേജിങ് കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകും മാനവ രക്ഷകനായ മശിഹ തമ്പുരാന്റെ മനുഷ്യാവതാര ത്തിൻറെ ഓർമ പുതുക്കാൻ നിങ്ങളെ ഏവരെയും മെക്കിനി ഇടവകയിലേക്കു സസന്തോഷം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി അറിയിച്ചു

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button