AssociationsKeralaNewsPolitics

ബി. ജെ. പി. യുടെ ഇന്നത്തെ മുന്നേറ്റത്തിന് കാരണം  പൂർവ്വ സൂരികളുടെ ത്യാഗത്തിന്റെ  ഫലം

ബി. ജെ. പി യുടെയും സംഘ പരിവാർ പ്രസ്ഥാനത്തിന്റെയും മുൻകാല നേതാക്കൾ അനുഭവിച്ച ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ് ഇന്ന് ബി. ജെ. പി യുടെ നേട്ടത്തിന്റ കാരണം എന്ന് ബി. ജെ. പി. ദേശീയ സമിതി അംഗം വെളിയാകുളം പരമേശ്വരൻ പറഞ്ഞു.

വണ്ടി കൂലിക്കു പോലും പൈസ ഇല്ലാതിരുന്ന കാലത്ത് വിശപ്പടക്കിവെച്ച് സംഘടനയെ വളർത്താൻ നിസ്വാർത്ഥമായി പ്രവർത്തിച്ച മുൻഗാമികളുടെ ത്യാഗത്തിന്റ ഫലമാണ് ഇന്ന് നാം അനുഭാവിക്കുന്നതെന്ന് ഓരോ നേതാക്കളും ഓർക്കണം. 

അവരുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ നാമും അവരെ സ്മരിച്ചുകൊണ്ട് നിസ്വാർത്ഥമായി അവരുടെ പാത പിന്തുടരണം എന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച ബി.ജെ. പി മുൻ ജില്ലാ പ്രസിഡന്റ് മാരായ അഡ്വ. വി. എസ്. വിജയകുമാർ, നെടുന്തറ ഉണ്ണികൃഷ്ണൻ എന്നിവർക്ക് ശ്രദ്ധാ ഞ്ജലിയും പുഷ്‌പാർച്ചനയും  അർപ്പിച്ചു കൊണ്ട് ബി. ജെ. പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചനയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി. ജെ. പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.

ദക്ഷിണ മേഖല പ്രസിഡന്റ് കെ സോമൻ, മുൻ ജില്ലാ പ്രസിഡന്റ്   കെ. ഡി. രാമകൃഷ്ണൻ ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ, പ്രസന്നകുമാർ, എൻ ഡി കൈലാസ്, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. 

ജില്ലാ നേതാക്കന്മാരായ പി കെ ബിനോയ്‌, പി കെ വാസുദേവൻ, ജി വിനോദ് കുമാർ, കെ ജി കർത്താ, സജു ഇടക്കല്ലിൽ, സജീവ് ലാൽ, ഗീതാ അനിൽകുമാർ, ശാന്തകുമാരി, പൊന്നമ്മ സുരേന്ദ്രൻ, സി മധുസൂദനൻ, ശ്രീജിത്ത്‌ വാസുദേവൻ, സജു കുരുവിള എന്നിവർ പങ്കെടുത്തു.

– വെളിയാകുളം  പരമേശ്വരൻ

Show More

Related Articles

Back to top button