നൂറ് പേർക്ക് കൃത്രിമ കാലുകൾ നൽകി ലൈഫ് ആൻഡ് ലിംബ്.
പന്തളം: കാലുകൾ നഷ്ടപ്പെട്ട 100 വ്യക്തികൾക്ക് കൃത്രിമ കാലുകൾ നൽകി ശ്രദ്ധേയമായി അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവേൽ നേതൃത്വം നൽകുന്ന ലൈഫ് ആൻഡ് ലിംബ് എന്ന സംഘട്ടന . പന്തളം കുരമ്പാല ഈഡൻ ഗാർഡൻസിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ, ഫാ. ഡേവിസ് ചിറമേൽ, പ്രൊഫ . ഗോപിനാഥ് മുതുകാട് , ഫാ . ബോബി ജോസ് കട്ടിക്കാട്, പത്തനം തിട്ട എസ് പി വി.ജി വിനോദ് കുമാർ , അഡ്വ . എം. വി ജയദാലി, അഡ്വ. വർഗീസ് മാമൻ , രാജു ഏബ്രഹാം എക്സ് എം. എൽ. എ, ഫൊക്കാന മുൻ പ്രസിഡൻ്റ് പോൾ കറുകപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാ . ഡേവിസ് ചിറമ്മേൽ അനുഗ്രഹ പ്രഭാഷണം നടത്തി.
നമുക്ക് ഉള്ളതൊക്കെ അപരനും ഉണ്ടാകണം എന്ന ആഗ്രഹമാണ് മനുഷ്യനെ നന്മയുള്ളവരാക്കി മാറ്റുന്നത്. ജോൺ സാമുവലിൻ്റെ പ്രവർത്തനങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. തൻ്റെ നമ മറ്റുള്ളവർക്ക് കൂടി വീതിച്ചു നൽകുന്ന മഹത് കർമ്മമാണ് നൂറ് കാലില്ലാത്ത വ്യക്തികൾക്ക് കാലുകൾ നൽകുന്ന സദ്പ്രവർത്തിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.മറ്റുള്ളവർക്ക് സന്തോഷം പകരാൻ നമ്മുടെ ജീവിതത്തിന് അല്പം ത്യാഗം സഹിക്കാൻ സാധിച്ചാൽ അതാണ് വലിയ കാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ഫാ. ബോബി ജോസ് കട്ടിക്കാട് പറഞ്ഞു.യേശുക്രിസ്തു മറ്റുള്ളവരുടെ സങ്കടങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച വ്യക്തിയാണ്. അതുപോലെയാവട്ടെ നിങ്ങളുടെ ഓരോ പ്രവർത്തിയും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
60 വയസിൽ താഴെയുള്ള 100 വ്യക്തികൾക്കാണ് ഇത്തവണ കൃത്രിമ കാലുകൾ നൽകിയത്. ലൈഫ് ആൻഡ് ലിംബിൻ്റെ ആഭിമുഖ്യത്തിൽ ജോളി ജോൺ ബാംഗ്ളൂർ രചിച്ച ” പ്രതീക്ഷയുടെ ചുവടുകൾ” എന്ന പുസ്തകം ഫാ. ബോബി ജോസ് കട്ടിക്കാട് പ്രകാശനം ചെയ്തു. ജോൺസൺ സാമുവലും കുടുംബവും, ലൈഫ് ആൻഡ് ലിംബ് മാനേജിംഗ് ഡയറക്ടർ കോശി വർഗീസ് , മാനേജർ ജോളി ജോൺ, ബോർഡ് അംഗങ്ങളായ ഫ്രെഡി ലൂയിസ് , സുരേഷ് കുമാർ, പ്രവീൺ ഇറവങ്കര , രാജൻ കൈപ്പള്ളിൽ, സതീഷ് ഫിലിപ്പ് എന്നിവർ പരിപ്പുകൾ നിയന്ത്രിച്ചു.