ഗ്ലോ ബൈ കീര്‍ത്തിലാല്‍സ് കൊച്ചിയിലെ ക്രെസിഡ സിഗ്‌നേച്ചര്‍ ജ്വല്‍സില്‍ എക്സ്‌ക്ലൂസീവ് ഷോപ്പ്-ഇന്‍-ഷോപ്പ് തുറന്നു.
കൊച്ചി: രാജ്യത്തെ പ്രമുഖ ആഡംബര ആഭരണ ബ്രാന്‍ഡായ കീര്‍ത്തിലാല്‍സ്, കൊച്ചി എംജി റോഡിലെ ക്രെസിഡ സിഗ്‌നേച്ചര്‍ ജ്വല്‍സില്‍ ഗ്ലോ ബൈ കീര്‍ത്തിലാല്‍സ് എക്സ്‌ക്ലൂസീവ് ഷോപ്പ്-ഇന്‍-ഷോപ്പ് തുറന്നു. ക്രെസിഡ സിഗ്‌നേച്ചര്‍ ജ്വല്‍സ് ഡയറക്ടര്‍ കാതറീന്‍ ആന്റോ, ആന്റോ ഡേവിസ്, മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റി, ഗ്ലോ ബൈ കീര്‍്ത്തിലാല്‍സ് ഹെഡ് സെയില്‍സ് മുരുഗാനന്ദം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉയര്‍ന്ന അഭിരുചിയുള്ള ഉപയോക്താക്കള്‍ക്കിണങ്ങുന്ന സമകാലിക ഡയമണ്ട് ആഭരണങ്ങളുടെ വന്‍നിരയാണ് പുതിയ പങ്കാളിത്തത്തിലൂടെ ലഭ്യമാക്കുന്നതെന്ന് കീര്‍ത്തിലാല്‍സ് ഡയറക്ടര്‍ സൂരജ് ശാന്തകുമാര്‍ പറഞ്ഞു. മനോഹാരിതയ്ക്കും സൂക്ഷ്മ രൂപകല്‍പ്പനയ്ക്കും പേരു കേട്ട കീര്‍ത്തിലാല്‍സിന്റെ മോതിരങ്ങള്‍, കമ്മലുകള്‍, പെന്‍ഡന്റുകള്‍, ബ്രേസ്ലെറ്റുകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആഭരണങ്ങളാണ് ഷോപ്പിലുള്ളത്. കൊച്ചിയിലെ ഈ പുതിയ ഷോപ്പിനു പുറമെ തൃശൂരിലെ അശ്വിനി ജംഗ്ഷന്‍, ചെന്നൈയിലെ വിആര്‍ മാള്‍, ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ട് എന്നിവിടങ്ങളിലും ഗ്ലോ ബൈ കീര്‍ത്തിലാല്‍സിന് ഔട്ട്‌ലെറ്റുകളുണ്ട്.