HealthKeralaLatest NewsLifeStyleNews
വിപിഎസ് ലേക്‌ഷോറിൽ സൗജന്യ സ്കോളിയോസിസ് രോഗനിർണ്ണയ ക്യാംപ്.
കൊച്ചി : നട്ടെല്ലിനുണ്ടാകുന്ന സ്‌കോളിയോസിസ് രോഗം നേരത്തേ കണ്ടെത്താൻ വിപിഎസ് ലേക്‌ഷോർ നടത്തുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന സൗജന്യ സ്കോളിയോസിസ് നിർണ്ണയക്യാമ്പ് ജനുവരി 15ന് തുടങ്ങും. വിപിഎസ് ലേക്‌ഷോറിൽ നടക്കുന്ന ക്യാംപിൽ നടുവേദന, കഴുത്ത് വേദന, ഡിസ്ക് പ്രൊലാപ്സ്, കുട്ടികളിലെ നട്ടെല്ലിലെ വളവ് കൂന്, തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധനകളും ചികിത്സയും ലഭ്യമാകും. ക്യാംപിൽ പങ്കെടുന്നവർക്കു നട്ടെല്ലിന്റെ എംആർഐ സ്കാൻ, എക്സ്റേ, ലാബ് ടെസ്റ്റ് തുടങ്ങിയവയ്ക്ക് 50 ശതമാനം വരെ ഇളവും ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി ഡയറക്ടർ ഡോ. ആർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ക്യാംപ് നടക്കുക. ഫെബ്രുവരി 15ന് സമാപിക്കും. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 7594001279