മെഗാ മെഡിക്കൽ ക്യാമ്പുമായി കാക്കനാട് സൺറൈസ് ആശുപത്രി.

കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയും ഇരുമ്പനം കനിവ് പാലിയേറ്റീവ് കെയറും സംയുക്തമായി ഇരുമ്പനം എൽ. പി സ്കൂളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൺറൈസ് ആശുപത്രിയുടെ സാമൂഹ്യ പ്രവർത്തനങ്ങളുട ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഗൈനക്കോളജി, കാർഡിയോളജി, പൾമനോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളെ ചേർത്താണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. സൺറൈസ് ആശുപത്രിയിലെ സീനിയർ ഡോക്ടർമാരായ ഡോ. സോണിയ ഫർഹാൻ, ഡോ. എഡിസൺ, ഡോ. ഫൈസ എന്നിവർ ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. കനിവ് പാലിയേറ്റീവ് കെയർ രക്ഷാധികാരി പി. വാസുദേവൻ ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. 150 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യ വൈദ്യ പരിശോധനയും ആവശ്യമായ പ്രാഥമിക ചികിത്സയും നൽകി. സൺറൈസ് ആശുപത്രി കേരളത്തിൽ അതിവേഗം വളരുന്ന ആശുപത്രി ശൃംഖലകളിൽ ഒന്നാണ്. ചടങ്ങിൽ കനിവ് പാലിയേറ്റീവ് കെയർ അധികൃത ചന്ദ്രിക, വാർഡ് മെമ്പർ അഖിൽ എന്നിവരും മറ്റ് ആശുപത്രി അധികൃതരും പങ്കെടുത്തു.