GulfLatest News

സൈനിക വിമാനം തകര്‍ന്ന് സുഡാനില്‍ 46 പേര്‍ മരിച്ചു

ഖാര്‍തൂം: സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 46 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഖാര്‍തൂമിന്റെ സമീപപ്രദേശത്തെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.

വടക്കുപടിഞ്ഞാറന്‍ നഗരമായ ഓംദുര്‍മാനിലെ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപം ചൊവ്വാഴ്ച രാത്രി അന്റോനോവ് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. പറന്നുയരുന്നതിനിടെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മരണം സംഭവിച്ചവരില്‍ സീനിയര്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Show More

Related Articles

Back to top button