ഹെല്‍ത്ത്കെയര്‍ രംഗത്ത് കേരളത്തിന് വന്‍ അവസരങ്ങളെന്ന് എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്

ധനം ഹെല്‍ത്ത്കെയര്‍ സമ്മിറ്റ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു
20ലേറെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തി. 100 കിടക്കകള്‍ വരെയുളള ആശുപത്രികള്‍, അതില്‍ കൂടുതലുള്ള ആശുപത്രികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി 10 അവാര്‍ഡുകള്‍ സമ്മാനിച്ചു
കൊച്ചി: ഹെല്‍ത്ത്കെയര്‍ രംഗത്ത് കേരളത്തിന് അവസരങ്ങള്‍ ഏറെയാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 15% മാത്രമുള്ള, മൊത്തം ജനസംഖ്യയുടെ 2.8%മുള്ള കേരളമാണ് മെഡിക്കല്‍ ടെക്നോളജി മേഖലയുടെ മൊത്തം വരുമാനത്തിന്റെ 24%വും സംഭാവന ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ഐഎംഎ കൊച്ചിനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച് ഹെല്‍ത്ത്കെയര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 9 മുതല്‍ രാത്രി 9 വരെ നീണ്ട കോണ്‍ഫറന്‍സില്‍ രാജ്യാന്തരതലത്തിലെ 20ലേറെ പ്രമുഖര്‍ പ്രഭാഷണം നടത്തി. ഹെല്‍ത്ത്കെയര്‍ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് വര്‍ണാഭമായ അവാര്‍ഡ് നിശയില്‍ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഹെല്‍ത്ത്കെയര്‍ മേഖലയിലെ മുപ്പതിലേറെ കമ്പനികള്‍ പങ്കെടുത്ത എക്സ്പോയായിരുന്നു മറ്റൊരാകര്‍ഷണം.
അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ ഡയറക്റ്റര്‍ ജനറലും എന്‍എബിഎച്ച് ബോര്‍ഡ് അംഗവുമായ ഡോ. ഗിരിധര്‍ ഗ്യാനി, മരുവല്ക്കരണത്തിനെതിരായ യുഎന്‍ സമിതിയുടെ ഡയറക്റ്റര്‍ മുരളി തുമ്മാരുകുടി, ഐഎംഎ കൊച്ചിന് പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, ഐഎംഎ കേരള മുന്‍ പ്രസിഡന്റ് ഡോ. ജോസഫ് ബെനവെന്, അല്‍ഗൊരിതം ഹെല്‍ത്തിന്റെ സ്ഥാപകന്‍ ഡോ. സുമന്ത് രാമന്, യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഡോക്ടര്‍ സംഘാംഗം ഡോ. തെക്കേടത്ത് മാത്യു, ഹെല്‍ത്ത്കെയര്‍ കണ്‍സള്‍ട്ടന്റിംഗ് കമ്പനിയായ ആക്മെയുടെ എംഡി ബി ജി മേനോന്, ഐഐഎസ്സി മെഡിക്കല്‍ സ്കൂള്‍ ഫൗണ്ടേഷന് സിഇഒ ഡോ. ഉമ നമ്പ്യാര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോഎന്റോളജിസ്റ്റ് ഡോ. സുനില്‍ കെ മത്തായി, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്റ്റര്‍ ഫാ. ഡോ. ബിനു കുന്നത്ത്, അപ്പോളോ ഹോസ്പിറ്റല്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. രോഹിണി ശ്രീധര്‍, കിംസ് കേരള സര്‍ക്കിള്‍ സിഇഒയും ഡയറക്റ്ററുമായ ഫര്ഹാന് യാസിന്, എസ് യു ടി ഹോസ്പിറ്റല്‍ സിഇഒ കേണല്‍ രാജീവ് മണ്ണാളി, അഗാപ്പെ ഡയഗണോസ്റ്റിക്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണ്‍, ഐഎംഎ കൊച്ചിന് നിര്‍ദിഷ്ട പ്രസിഡന്റ് ഡോ. അനില്‍ ജോസഫ് മാനുവല്‍, ഹുറൂണ്‍ ഇന്ത്യയുടെയും കാലപിനയുടെയും മാനേജിംഗ് ഡയറക്റ്റര്‍ അനസ് റഹ്മാന് ജുനൈദ്, ഐഐഎംഎല് സെക്യൂരിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. റിജോയ് മാഞ്ഞൂരാന്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്റ്റര്‍ ഡോ. വിനീത് ഏബ്രഹാം, ഹെല്‍ത്ത ഇന്‍ഷുറന്‍സ് സ്പെഷലിസ്റ്റ് ഡോ. എസ് പ്രകാശ്, ഹീല്‍ മാനേജിംഗ് ഡയറക്റ്റര്‍ രാഹുല്‍ മാമ്മന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
100 കിടക്കകള്‍ വരെയുളള ആശുപത്രികള്‍, അതില്‍ കൂടുതലുള്ള ആശുപത്രികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് 10 അവാര്‍ഡുകളാണ് സമ്മാനിച്ചത്. മെയ്ത്ര ഹോസ്പിറ്റല്‍ (എക്സലന്‍സ് ഇന്‍ കാര്‍ഡിയോളജി), ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളെജ് ഹോസ്പിറ്റല്‍ (എക്സലന്‍സ് ഇന്‍ ക്രിട്ടിക്കല്‍ കെയര്‍), വി പി എസ് ലേക്ക്ഷോര്‍ (എക്സലന്‍സ് ഇന്‍ ഗ്യാസ്ട്രോ എന്ററോളജി), ജൂബിലി മിഷന് മെഡിക്കല്‍ കോളെജ് (എക്സലന്‍സ് ഇന്‍ മറ്റേണിറ്റി കെയര്‍), മലബാര്‍ മള്‍ട്ടി സ്പെഷാലിറ്റി സെന്റര്‍ (എക്സലന്‍സ് ഇന്‍ മറ്റേണിറ്റി കെയര്‍ 100 ബെഡ് വരെ), മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ (എക്സലന്‍സ് ഇന്‍ നെഫ്രോളജി), കിംസ് ഹെല്‍ത്ത് (എക്സലന്‍സ് ഇന്‍ ന്യൂറോളജി സയന്‍സസ്), ലൂര്‍ദ് ഹോസ്പിറ്റല്‍ (എക്സലന്‍സ് ഇന്‍ ഓര്‍ത്തോപീഡിക്സ്) ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എക്സലന്‍സ് ഇന്‍ ഒഫ്താല്‍മോളജി -100 ബെഡ് വരെ), അഗാപ്പെ ഡയഗണോസ്റ്റിക്സ് (എക്സലന്‍സ് ഇന്‍ മെഡിക്കല്‍ ഡിവൈസസ് മാനുഫാക്ചറിംഗ്) എന്നിവരായിരുന്നു അവാര്‍ഡ് ജേതാക്കള്‍. ഡോ. ഗിരിധര്‍ ഗ്യാനി, മുരളി തുമ്മാരുക്കുടി എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
ഫോട്ടോ: ഐഎംഎ കൊച്ചിനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച ഹെല്‍ത്ത് കെയര്‍ സംഗമം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു.