AssociationsGulf

പ്രവാസി വെൽഫെയർ അപ്പക്സ് ബോഡി നേതാക്കൾ സ്വീകരണവും കമ്മ്യൂണിറ്റി ലീഡേഴ്‌സ് സുഹൂറും സംഘടിപ്പിച്ചു.

ദോഹ :  പ്രവാസി വെൽഫെയർ ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ വിവിധ അപക്സ് ബോഡികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണവും കമ്മ്യൂണിറ്റി ലീഡേഴ്സ് സുഹൂറും സംഘടിപ്പിച്ചു. പരിപാടിയിൽ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ ആമുഖ പ്രഭാഷണം നടത്തി. ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഢന്‍, ഐ.സി.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍ ബാബുരാജ്,  ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് പ്രസാദ്, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍, ഐ.എസ്.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ: അബ്ദുസ്സമദ്, ഐ.ബി.പി.സി പ്രസിഡണ്ട് താഹ മുഹമ്മദ്, പ്രവാസി വെല്‍ഫെയര്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ: താജ് ആലുവ, ഇൻകാസ് പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ തുടങ്ങിയവര്‍ സംസാരിച്ചു.  പ്രവാസി വെൽഫെയർ അഡ്വൈസർ ബോർഡ് ചെയർമാൻ ഡോ. താജ് ആലുവ, വൈസ് ചെയർമാൻ ശശിധരപ്പണിക്കർ, പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ടമാരായ സാദിഖ് ചെന്നാടൻ, മജീദ് അലി, അനീസ് മാള, റഷീദലി, ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ, സുഹൈല്‍ ശാന്തപുരം  എന്നിവർ വിവിധ അപക്സ് ബോഡി പ്രസിഡണ്ട് മാരെയും അഡ്വൈസറി കൗൺസിൽ ചെയർമാൻമാരെയും പൊന്നട അണിയിച്ച്‌ ആദരിച്ചു. ഐ.സി.ബി.എഫിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  പ്രവാസി വെൽഫെയർ മുൻ ജനറൽ സെക്രട്ടറി റഷീദ് അഹമ്മദിനെ ഐ.സി.ബി.എഫ് മുൻ സെക്രട്ടറി മുഹമ്മദ് കുഞ്ഞിയും ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാസി വെൽഫെയർ മുൻ സംസ്ഥാന സമിതി അംഗം  അസീം എം.ടിയെ ഇന്ത്യൻ സ്പോർട്സ് സെന്റർ മുൻ ജനറൽ സെക്രട്ടറി നിഹാദ് അലിയും പൊന്നാട അണിയിച്ച് ആദരിച്ചു.
പരിപാടിയിൽ  അപക്സ് ബോഡി  ഭാരവാഹികള്‍, മാനേജിം കമ്മറ്റിയംഗങ്ങള്‍,  വിവിധ സംഘടനാ ഭാരവാഹികള്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, സാംസ്കാരിക പ്രമുഖർ, മാധ്യമ പ്രവർത്തകർ, പ്രവാസി വെൽഫെയർ സംസ്ഥാന, ജില്ലാ നേതാക്കൾ തുടങ്ങിയവർ  പങ്കെടുത്തു. നടുമുറ്റം ഖത്തര്‍ സംഘടിപ്പിക്കുന്ന ബുക്ക് സ്വാപ്പ് ആപ്പിന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ നടന്നു.  ഇന്ത്യൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി എബ്രഹാം.കെ. ജോസഫ് ആപ്പിന്റെ ലോഞ്ചിംഗ് നിർവഹിച്ചു  പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ്‌ നജ്‌ല നജീബ്, ജനറൽ സെക്രട്ടറിമാരായ  അഹമ്മദ് ഷാഫി, താസീന്‍ അമീന്‍,   മുൻ പ്രസിഡന്റ്‌ മുനീഷ് എ സി, സെക്രട്ടറി റഹീം വെങ്ങേരി, സംസ്ഥാന സമിതി അംഗങ്ങളായ   മുഹമ്മദ് റാഫി, സന നസീം, നിഹാസ് എറിയാട്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്‍കി.

ഫോട്ടോ- പ്രവാസി വെൽഫെയർ സംഘടിപ്പിച്ച  കമ്മ്യൂണിറ്റി ലീഡേഴ്‌സ് സുഹൂര്‍ മീറ്റില്‍ പങ്കെടുത്തവര്‍.

Video Linkhttps://we.tl/t-dGK0Fnvvnk

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button