
യെമന്‍: ഹൂത്തികള്‍ക്കെതിരായ യുഎസ് ആക്രമണത്തില്‍ മരണ സംഖ്യ ഉയര്‍ന്നു. ഞായറാഴ്ച വിമത ഗ്രൂപ്പുകള്‍ സ്ഥിരീകരിച്ചതനുസരിച്ച് 21 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ഹൂത്തി വൃത്തങ്ങള്‍ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം യെമനില്‍ നടത്തിയ ആദ്യത്തെ വലിയ വ്യോമാക്രമണമാണിത്. ഗാസയുദ്ധത്തിനിടെയിലും ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കുമേലുള്ള ഹൂത്തികളുടെ ആക്രമണങ്ങളെ തുടര്‍ന്നാണ് അമേരിക്ക ശക്തമായ നിലപാട് സ്വീകരിച്ചത്.
വിമതരുടെ ശക്തികേന്ദ്രങ്ങളായ തലസ്ഥാനമായ സനയിലും യെമന്റെ വടക്കന്‍ സാദ മേഖലയിലും ആക്രമണങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.