
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മഞ്ചിന് പുതിയ നേതൃത്വസംവിധാനം. പാഴ്‌സിപ്പനിയിലുള്ള ലേക്ക് ഫയർ കമ്പനി ഹാളിൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഷാജി വർഗീസിന്റെ അധ്യക്ഷനിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് 2025-2026 പ്രവർത്തനവർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. മഞ്ചിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും ട്രസ്റ്റീ ബോർഡ് മെമ്പറുമായ രാജു ജോയ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡൻറായി അനീഷ് ജയിംസ്, സെക്രട്ടറിയായി ഷിജിമോൻ മാത്യു, ജോയിൻറ് സെക്രട്ടറിയായി ലിന്റോ മാത്യു, ട്രഷററായി ഷിബു മാത്യു, ജോയിൻറ് ട്രഷററായി വിനോദ് ദാമോദരൻ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മനോജ് വാട്ടപ്പള്ളിൽ, ജൂബി സാമുവേൽ, രഞ്ജിത് പിള്ള, ഷൈൻ കണ്ണമ്പിള്ളി, ടോമി ഫ്രാൻസിസ്, മഞ്ജു ചാക്കോ (വിമൻസ് ഫോറം ചെയർ), ഷീന സജിമോൻ (വിമൻസ് ഫോറം പ്രസിഡന്റ്), ബ്ലെസി മാത്യു (വിമൻസ് ഫോറം സെക്രട്ടറി), ജൊവാന മനോജ് (യൂത്ത് ഫോറം ചെയർ), ആൽവിൻ മാത്യു (യൂത്ത് ഫോറം പ്രസിഡന്റ്), അരുൺ ചെമ്പരത്തി (ചാരിറ്റി കോഓർഡിനേറ്റർ), ആൽബർട്ട് കണ്ണമ്പിള്ളി (ഓഡിറ്റർ) എന്നിവരും പുതിയ കമ്മിറ്റിയിലുണ്ട്.
ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി ഷാജി വർഗീസ് (ബോർഡ് ചെയർ), ഗാരി നായർ, ജെയിംസ് ജോയ്, ഡോ. സജിമോൻ ആന്റണി, ആന്റണി കല്ലംകാവിൽ, ഉമ്മൻ ചാക്കോ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോ. ഷൈനി രാജു സംഘടനയുടെ പുരോഗതിക്കായി പ്രവർത്തിച്ച ഏവർക്കുമുള്ള നന്ദി രേഖപ്പെടുത്തി. പുതിയ ഭരണസമിതിക്ക് എല്ലാ പിന്തുണയും ആശംസകളും അറിയിച്ച അദ്ദേഹം, മലയാളി സമൂഹത്തിന്റെ പുരോഗതിക്കും സാമൂഹിക ഉന്നമനത്തിനുമായി മഞ്ച് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മലയാളികളുടെ ജീവിതങ്ങളെ സമ്പന്നമാക്കുന്നതിനും സംസ്കാരിക ബഹുമതികൾ ഉയർത്തിപ്പിടിക്കുന്നതിനും പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട രാജു ജോയ് അഭിപ്രായപ്പെട്ടു.