CinemaKeralaLatest NewsPolitics

ഹേമ കമ്മറ്റി റിപ്പോർട്ട്: മൊഴി നൽകാത്തവരെ നിർബന്ധിക്കരുത്, അന്വേഷണത്തിന് പേരിൽ ബുദ്ധിമുട്ടിക്കരുത് – ഹൈക്കോടതി

കൊച്ചി ∙ മലയാള സിനിമാ മേഖലയിലെ വിവാദങ്ങൾക്കു വഴിതെളിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ പരാതികളുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ നിർബന്ധിക്കരുത് എന്ന നിർദ്ദേശം ഹൈക്കോടതി പുറപ്പെടുവിച്ചു.

പരാതികൾ ഉയർന്നെങ്കിലും ചിലർ മൊഴി നൽകാൻ തയ്യാറായില്ല
പ്രമുഖ താരങ്ങളുൾപ്പെടെ നിരവധി പേര്‍ക്കെതിരെ പരാതികൾ ഉയർന്നിരുന്നെങ്കിലും മൊഴി നൽകാൻ പലരും താത്പര്യം കാണിച്ചില്ല. ഇവരെ നിർബന്ധിക്കുന്നത് അവകാശ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടൊപ്പം, അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും നിർദേശിച്ചു.

ബുദ്ധിമുട്ടുണ്ടാക്കിയാൽ കോടതിയെ സമീപിക്കാമെന്നു നിർദ്ദേശം
അന്വേഷണസംഘം SIT അനാവശ്യ ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും നോട്ടീസ് കിട്ടിയവർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്ന് നിർബന്ധമില്ല എന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സിനിമാ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പലരും മൊഴി നൽകാൻ വിസമ്മതിച്ചിരിക്കുകയാണ്.

Show More

Related Articles

Back to top button