250 രൂപ മുതല്‍ നിക്ഷേപിക്കാവുന്ന ഛോട്ടി എസ്‌ഐപിയുമായി കൊട്ടക് മ്യൂച്വല്‍ ഫണ്ട്.

കൊച്ചി: സെബിയും എഎംഎഫ്‌ഐയും ചേര്‍ന്ന് ഈയിടെ തുടക്കമിട്ട ഛോട്ടി എസ്‌ഐപി (സ്‌മോള്‍ ടിക്കറ്റ് എസ്‌ഐപി) വിഭാഗത്തില്‍ എസ്‌ഐപി അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്രാ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഭാഗമായ കൊട്ടക് മ്യൂച്വല്‍ ഫണ്ട്. കൊട്ടകിന്റെ എസ്‌ഐപിയില്‍ 250 രൂപ മുതല്‍ നിക്ഷേപിക്കാം. ഇന്ത്യയിലെ നിക്ഷേകരില്‍ 5.4 കോടി പേര്‍ മാത്രമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതെന്ന് കൊട്ടക് മ്യൂച്വല്‍ ഫണ്ട് എംഡി നിലേഷ് ഷാ പറഞ്ഞു. ബാക്കിയുള്ള വലിയ വിഭാഗം ജനങ്ങളെ എസ്‌ഐപി നിക്ഷേപത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ പുതിയ ഛോട്ടി എസ്‌ഐപി വഴിതുറക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. പ്രധാനമായും ആദ്യമായി നിക്ഷേപിക്കുന്നവരെയാണ് ഛോട്ടി എസ്‌ഐപി ലക്ഷ്യമിടുന്നത്. ഗ്രോത്ത് ഓപ്ഷനില്‍ ചുരുങ്ങിയത് 60 മാസ തവണയെങ്കിലും നിക്ഷേപിക്കണം. യുപിഐ ഓട്ടോ-പേ വഴിയോ എന്‍എസിഎച്ച് വഴിയോ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതിയിലുള്ള സ്ഥാപനമായ കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ അസറ്റ് മാനേജര്‍. 2024 ഡിസംബര്‍ 31ലെ കണക്കുകള്‍ പ്രകാരം വിവിധ പദ്ധതികളിലായി ഫണ്ടിന് 70.43 ലക്ഷം യുണീക് ഫോളിയോസ് ഉണ്ട്. രാജ്യത്തെ 96 നഗരങ്ങളിലായി 104 ശാഖകളുണ്ട്. വിവരങ്ങള്‍ക്ക് https://www.kotakmf.com