മനോജ് വൈലൂരിന്റെ തെരഞ്ഞെടുത്ത സൃഷ്ടികളുടെ പ്രദര്‍ശനത്തിന് കോട്ടയത്ത് തുടക്കമായി.

മാവേലിക്കര രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് പ്രിന്‍സിപ്പലായ മനോജിന്റെ ഏകാംഗ പ്രദര്‍ശനം ഏപ്രില്‍ 12 വരെ ഡിസി കിഴക്കേമുറി ഇടത്തിലെ കേരള ലളിതകലാ അക്കാദമിയില്‍
ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത ശില്‍പ്പി എന്‍ എന്‍ റിംസണ്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, കലാകാരരായ സജിത ശങ്കര്‍, സക്കീര്‍ ഹുസൈന്‍, ടോം വട്ടക്കുഴി, ടെന്‍സിംഗ് ജോസഫ്, ബാലമുരളീകൃഷ്ണന്‍, ഭാഗ്യനാഥ് സി തുടങ്ങിയവര്‍ പങ്കെടുത്തു
കോട്ടയം: ചിത്രകാരനും മാവേലിക്കര രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് പ്രിന്‍സിപ്പലും തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മുന്‍ പ്രിന്‍സിപ്പലുമായ മനോജ് വൈലൂരിന്റെ തെരഞ്ഞെടുത്ത പെയ്ന്റിംഗുകളുടേയും ഡ്രോയിംഗുകളുടേയും പ്രദര്‍ശനത്തിന് കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ കേരള ലളിതകലാ അക്കാദമിയില്‍ തുടക്കമായി. 1994 മുതല്‍ 2024 വരെ മനോജ് ചെയ്ത 35 സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത ശില്‍പ്പി എന്‍ എന്‍ റിംസണ്‍ മുഖ്യാതിഥിയായി. കലാകാരരായ സജിത ശങ്കര്‍, ടോം വട്ടക്കുഴി, ടെന്‍സിംഗ് ജോസഫ്, ബാലമുരളീകൃഷ്ണന്‍, പ്രീതി ജോസഫ്, ഷിജു ജേക്കബ്, ഭാഗ്യനാഥ് സി തുടങ്ങിയവര്‍ പങ്കെടുത്തു. ടോം വട്ടക്കുഴിക്കു നല്‍കി എന്‍ എന്‍ റിംസണ്‍ കാറ്റലോഗ് പ്രകാശിപ്പിച്ചു പ്രദര്‍ശനം ഏപ്രില്‍ 12 വരെ തുടരും. രാവിലെ 10 മുതല്‍ വൈകീട്ട് 630 വരെയാണ് പ്രദര്‍ശന സമയം.
തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് പെയ്ന്റിംഗില്‍ ബിരുദവും 1997ല്‍ ബറോഡ ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയ മനോജ് പാരീസ്, ബറോഡ, കൊച്ചി തുടങ്ങിയ ഇടങ്ങളിലായി ഏഴ് സോളോ എക്‌സിബിഷനുകള്‍ നടത്തിയിട്ടുണ്ട്. ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത് 2021ല്‍ ആലപ്പുഴയില്‍ നടന്ന ലോകമേ തറവാട്, ലളിതകലാ അക്കാദമി ഇന്ത്യയിലും വിദേശത്തുമായി സംഘടിപ്പിച്ച പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയിലും പങ്കൈടുത്തു. 2021 സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്റര്‍മാരിലൊരാളായിരുന്നു. 2007 മുതല്‍ 2010 വരെ കേരള ലളിതകലാ അക്കാദമി നിര്‍വാഹകസമിതിയില്‍ അംഗമായിരുന്നു. നിലവില്‍ കേരള സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗമാണ്.