BusinessKeralaLatest News

‘എ സി ഡീല്‍സ് സോ ഗുഡ്, ഇന്ത്യ രഹേഗാ കൂള്‍’ കാംപയിനുമായി ഫ്‌ളിപ്കാര്‍ട്ട്

കൊച്ചി: കടുത്ത വേനല്‍ക്കാല ചൂടിനെ നേരിടാന്‍ നര്‍മ്മവും മികച്ച ഓഫറുകളും സംയോജിപ്പിച്ച് ‘എസി ഡീല്‍സ് സോ ഗുഡ്, ഇന്ത്യ രഹേഗാ കൂള്‍’ എന്ന പുതിയ കാംപയിന്‍ ഫ്‌ളിപ്കാര്‍ട്ട് അവതരിപ്പിച്ചു.  ഈ പുതിയ കാംപയിന്‍  ഇന്ത്യന്‍ കുടുംബങ്ങള്‍ നേരിടുന്ന പലവിധ വേനല്‍ക്കാല വെല്ലുവിളികളെ എടുത്തുകാണിക്കുന്നു. ചൂട് വികാരങ്ങളെ തീവ്രമാക്കുകയും ലളിതമായ കൂളിംഗ് പരിഹാരങ്ങള്‍ ആശ്വാസം നല്‍കുകയും ചെയ്യുന്ന ദൈനംദിന സാഹചര്യങ്ങളാണ് കാംപയിനില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മാര്‍ച്ച് 26 മുതല്‍ 31 വരെ നടക്കുന്ന ഫ്‌ളിപ്കാര്‍ട്ട് കൂളിംഗ് ഡേയ്‌സുമായി ബന്ധപ്പെട്ടതാണ് ഈ കാംപയിന്‍. 26,490 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ കണ്ടീഷണറുകള്‍, 1,999 രൂപ മുതല്‍ ആരംഭിക്കുന്ന ഊര്‍ജ്ജക്ഷമതയുള്ള ഫാനുകള്‍, 3,999 രൂപ മുതല്‍ ആരംഭിക്കുന്ന കൂളറുകള്‍ എന്നിവ ഫ്‌ളിപ്കാര്‍ട്ട് കൂളിംഗ് ഡേയ്‌സ് വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന വേനല്‍ക്കാല മാസങ്ങള്‍ക്കായി ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ കൂളിംഗ് സൊല്യൂഷനുകൾ കൂടുതൽ ലഭ്യവും വിലക്കുറവുമാക്കാൻ കാംപയിൻ ലക്ഷ്യമിടുന്നു.

ഒരു ഫിലിമില്‍ മകന്റെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനത്തെക്കുറിച്ച് അറിയുമ്പോഴുള്ള ഒരു കുടുംബത്തിന്റെ വൈകാരിക സംഘര്‍ഷങ്ങള്‍ പകര്‍ത്തുന്നു. ചൂട് ആ നിമിഷത്തെ കൂടുതല്‍ തീവ്രതയുള്ളതാക്കുന്നു. മറ്റൊരു ഫിലിമില്‍, ഊര്‍ജ്ജക്ഷമതയുള്ള ബിഎല്‍ഡിസി (BLDC)  ഫാനുകളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ പ്രായോഗികവും ബജറ്റിന് അനുയോജ്യവുമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഭര്‍ത്താവ് വിശദീകരിക്കുന്നു. വര്‍ധിച്ചുകൊണ്ടിരിക്കുന്ന താപനിലയുടെ പ്രകോപനം കാരണം ദമ്പതികളുടെ അവധിക്കാല പ്ലാനിനു സംഭവിക്കുന്നതെന്താണെന്ന് പറയുന്ന മൂന്നാമത്തെ സിനിമയും നര്‍മ്മം നിറഞ്ഞതാണ്. എയര്‍ കണ്ടീഷണറുകള്‍, ഫാനുകള്‍, കൂളറുകള്‍ തുടങ്ങിയ കൂളിംഗ് സൊല്യൂഷനുകള്‍ ചൂടില്‍ നിന്നും പിരിമുറുക്കത്തില്‍ നിന്നും എങ്ങനെ ആശ്വാസം നല്‍കുന്നുവെന്ന് ഓരോ കഥയും എടുത്തുകാണിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ട് കൂളിംഗ് ഡേയ്‌സിലൂടെ, രാജ്യത്തുടനീളമുള്ള വീടുകളില്‍ കൂടുതല്‍ പ്രാപ്യമായ, ഊര്‍ജ്ജക്ഷമതയുള്ള കൂളിംഗ് പരിഹാരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ്‌ളെക്‌സിബിള്‍ പേമെന്റ് ഓപ്ഷനുകളും മികച്ച ബ്രാന്‍ഡുകളുടെ ക്യൂറേറ്റഡ് തിരഞ്ഞെടുപ്പും ലഭ്യമാക്കിക്കൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന തടസ്സമില്ലാത്ത, മൂല്യാധിഷ്ഠിത ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുകയാണെന്ന് ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്കറ്റിംഗ് ആന്‍ഡ് മീഡിയ മേധാവി പ്രതീക് ഷെട്ടി പറഞ്ഞു.

ഏറ്റവും അതിശയോക്തിയുള്ളതും രസകരവുമായ രീതിയില്‍ കാംപയിന്‍ ഫിലിം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് 22 ഫീറ്റ് ട്രൈബല്‍ വേള്‍ഡൈ്വഡിന്റെ  എന്‍സിഡി വിഷ്ണു ശ്രീവാസ്തവ് പറഞ്ഞു.

കൂളിംഗ് സൊല്യൂഷനുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി മുന്‍നിര ബാങ്കുകള്‍ വഴി ഫ്‌ളിപ്കാര്‍ട്ട് 12 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും, തല്‍ക്ഷണ സേവിങുകളും വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക പരിമിതികള്‍ സുഖസൗകര്യങ്ങള്‍ക്ക് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കാനായി ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍കോയിന്‍ ഡീലുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button