ഇന്ത്യയോട് വിദ്വേഷം പുലർത്തിയ നിക്സൺ; അതിന്റെ നേട്ടം കൊയ്ത് ചൈന

എഡിസൺ, ന്യൂജേഴ്‌സി: മാധ്യമ രംഗത്ത് അവബോധം പിന്തുടരുക എന്നതാണ് താൻ ചെയ്യുന്നതെന്ന് 24 ന്യൂസ് എഡിറ്റർ പി.പി. ജെയിംസ് അഭിപ്രായപ്പെട്ടു. 2020-ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് തോൽക്കുമെന്ന് പ്രവചിച്ചതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കുന്ന വേളയിൽ അദ്ദേഹം അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ചും മാധ്യമലോകത്തെക്കുറിച്ചും വിശദീകരിച്ചു.
തപാൽ വോട്ടുകൾ എണ്ണുന്നതിന് മുമ്പ് തന്നെ താൻ ട്രംപിന്റെ പരാജയം പ്രവചിച്ചത് ആ വോട്ടുകളിൽ 80 ശതമാനവും ആന്റി-ട്രംപ് വോട്ടർമാരുടേതായിരിക്കും എന്ന അവലോകനത്തെ അടിസ്ഥാനമാക്കിയാണ്. 2024-ലെ തെരഞ്ഞെടുപ്പിൽ കമല ഹാരിസും ട്രംപും തമ്മിലുള്ള പോരാട്ടത്തിൽ ട്രംപ് വിജയിക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. താൻ ഒരു ട്രംപ് വിരോധിയല്ല, മറിച്ച് രാഷ്ട്രീയ ഗതിവിഗതികൾ വിലയിരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ഒരു വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്താൻ ഇനിയും സമയം ആവശ്യമായിരിക്കും എന്നതിൽ അദ്ദേഹം ഉറച്ചുനിലകൊള്ളുന്നു.

വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ മലയാളികൾക്ക് ഡെമോക്രാറ്റിക് പാർട്ടിയോടായിരുന്നു കൂടുതൽ ചായ്വ്. ഇന്ന്, റിപ്പബ്ലിക്കൻ പാർട്ടിയെയും പിന്തുണക്കുന്ന ധാരാളം മലയാളികൾ ഉണ്ടെന്ന് ജെയിംസ് വിലയിരുത്തി. കുടുംബങ്ങളിലും ഇത് ദൃശ്യമാണ്; ഭർത്താവും ഭാര്യയും വിവിധ പാർട്ടികളെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ട്. അനധികൃത കുടിയേറ്റം തടയാനുള്ള ശക്തമായ നിലപാട് സ്വീകരിച്ച നേതാവ് എന്ന നിലയിലാണ് ട്രംപ് വോട്ട് നേടിയത്.
ഇന്ത്യൻ സൈന്യത്തിലെ സേവനാനുഭവം പങ്കുവെച്ച പിതാവിന്റെ അറിവുകൾ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം രാഷ്ട്രീയ പാർട്ടികളിൽ അധിഷ്ഠിതമല്ലെന്നും വ്യക്തികളുടെ നിലപാടുകൾ പ്രകാരം മാറുന്നതാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടി. ജോൺ എഫ്. കെന്നഡിയുടെ ഭരണകാലത്തായിരുന്നു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നല്ല സൗഹൃദം. അതേസമയം, ഇന്ത്യയോടുള്ള വിരോധം നിലനിർത്തിയിരുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൻ, ചൈനയുമായി 50 വർഷം നീണ്ട ബിസിനസ് കരാർ ഒപ്പുവച്ചു. ഇതാണ് ചൈനയെ ഇന്നത്തെ സാമ്പത്തിക ശക്തിയിലേക്കുയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യ ആദ്യം സഹായം അഭ്യർത്ഥിച്ചത് സോവിയറ്റ് യൂണിയനോടായിരുന്നു. ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും ചൈന സഹോദരനാണെന്ന നിലപാട് സോവിയറ്റ് യൂണിയൻ സ്വീകരിച്ചു. സഹായം വൈകിയപ്പോൾ ഇന്ത്യ അമേരിക്കയെ സമീപിച്ചു. ‘ഇന്ത്യയുമായി യുദ്ധം ചെയ്യുകയാണെങ്കിൽ, അമേരിക്ക അതിനൊരുങ്ങിയിരിക്കുന്നു’ എന്ന കെന്നഡിയുടെ ഭീഷണി പുറത്ത് വന്നതോടെ ചൈന പിന്നോട്ടുപോയി. കെന്നഡിയുടെ നിരന്തര പിന്തുണ ഇന്ത്യക്ക് ലഭിച്ചിരുന്നുവെന്ന് ജെയിംസ് ഓർമ്മപ്പെടുത്തി.
അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയായി ചൈന വളർന്നത് അമേരിക്കയുമായി വ്യാപാരബന്ധം പുലർത്തിയിട്ടാണ്. ഇതൊരു നഷ്ടവസരമായി ഇന്ത്യ കാണേണ്ടതാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടി. ഭാവിയിൽ ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ, ആണവായുധശക്തിയെന്ന നിലയിൽ റഷ്യയെയും സാമ്പത്തിക ശക്തിയെന്ന നിലയിൽ ചൈനയെയും പ്രധാന ഭീഷണികളായി കാണണം. ഈ സാഹചര്യത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ സൗഹൃദം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.
ഇസ്രായേലുമായുള്ള അമേരിക്കയുടെ ബന്ധം പരിഗണിക്കുമ്പോൾ ജൂതന്മാരുടെ അധിപത്യം അമേരിക്കയിലെ ബാങ്കുകളും മാധ്യമങ്ങളും ഉൾപ്പെടെയുള്ള മേഖലകളിൽ വ്യക്തമാണ്. അമേരിക്കയിൽ ജൂതന്മാരെ പിണക്കിക്കൊണ്ടുള്ള ഒരു നയപരിപാടിയും വിജയിക്കില്ല. ഇസ്രായേലിന്റെ പോരാട്ടം അമേരിക്കൻ പിന്തുണയോടെയാണ് മുന്നോട്ടുപോയത്. എന്നാൽ 200 കോടി മുസ്ലിം ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടികൾ ഒരു ഘട്ടത്തിൽ അമേരിക്കയ്ക്ക് തിരിച്ചടിയായി തീർന്നേക്കാമെന്ന് ജെയിംസ് വിലയിരുത്തി.
റഷ്യയുടെ നിലവിലെ രാഷ്ട്രീയ അവസ്ഥയെ വിലയിരുത്തുമ്പോൾ, പുടിനെ അടിച്ചമർത്തിയ നിലയിൽ കൊണ്ടുവരാൻ അമേരിക്കൻ ഭരണകൂടം ശ്രമിക്കുകയാണെന്ന് വ്യക്തമാവുന്നു. ലോകം അമേരിക്കയുടെ നിലപാടുകൾ പ്രതീക്ഷയോടെ നിരീക്ഷിക്കുന്നുവെന്നും ജെയിംസ് കൂട്ടി