AmericaBlogKeralaLatest NewsNews

പ്രൊഫ. കെ. എസ്. ആന്റണിയുടെ നിര്യാണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

ഷിക്കാഗോ ∙ പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ. കെ. എസ്. ആന്റണിയുടെ നിര്യാണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ ഗൗരവപൂർവം അനുശോചനം അറിയിച്ചു.

1972-ൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1978-ൽ വീണ്ടും ഈ പദവിയിലെത്തി. ഷിക്കാഗോയിൽ കേരള കാത്തലിക് ഫെലോഷിപിന്റെ ആദ്യ ട്രഷറായും സേവനം അനുഷ്ഠിച്ചു. 1984-ൽ സിറോ മലബാർ രൂപീകൃതമായപ്പോൾ അതിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം നാല് വർഷം അതിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

1988-ൽ ഫൊക്കാനയുടെ കൺവൻഷൻ ഷിക്കാഗോയിൽ സംഘടിപ്പിക്കുമ്പോൾ ഫൊക്കാനയുടെ റീജിയണൽ പ്രസിഡന്റായി പ്രവർത്തിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഡയറക്ടർ അംഗമായും, 1995-ൽ മലയാളി എൻജിനിയേഴ്‌സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച വ്യക്തിത്വത്തിനുടമയായ പ്രൊഫ. ആന്റണി വിവിധ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യം ഷിക്കാഗോ മലയാളി സമൂഹത്തിനും ഇന്ത്യൻ കമ്മ്യൂണിറ്റിക്കും വലിയ നഷ്ടമായി.

അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞമ്മ. മക്കൾ മൈക്കൾ, സോഫി, സോജ. ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ജോഷി വള്ളകുളം അനുശോചനം അറിയിച്ചു.

Show More

Related Articles

Back to top button