AmericaAssociationsFOKANALatest News

ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിക്കുന്ന വിമൻസ് ഡേ പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ഫൊക്കാന വിമൻസ് ഫോറം മാർച്ച് 29 ആം തീയതി രാവിലെ 10 am est സംഘടിപ്പിക്കുന്ന വിപുലമായ വിമൻസ് ഡേ പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു എന്ന് വിമൻസ് ഫോറം ചെയർപേഴ്സൺ ശ്രീമതി രേവതി പിള്ളയ് അറിയിച്ചു. സൊലസ് ഗ്ലോബൽ എന്നെ ജീവകാരുണ്യ സംഘടനയുടെ സാരഥി ആയ ശ്രീമതി ഷീബ അമീറിനെ വിശിഷ്ടാതിഥി ആയി ലഭിച്ചത് ഫൊക്കാനയുടെ അഭിമാനമായി കരുതുന്നു എന്ന് ഫൊക്കാന വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റീ അഭിപ്രായപ്പെട്ടു. സ്വന്തം പ്രവർത്തന മേഖലയിൽ ഒന്നാം നിരയിൽ നിൽക്കുന്നവരെ തന്നെ ഈ പരിപാടിയിൽ അതിഥികളായ് കിട്ടി എന്നുള്ളത്‌ ഈ പരിപാടി യുടെ നിലവാരം ഉയർത്തും എന്നതിൽ സംശയം ഇല്ല എന്ന് ഫൊക്കാന വിമൻസ് ഫോറം സെക്രട്ടറി സുബി സൂചിപ്പിച്ചു. യൂജിനാ ജോർദാൻ (CEO, author ), ദിവ്യ ഉണ്ണി (cini artist, dancer ) ഡോ ആനി പോൾ (county legislator ), ഡോ സജിമോൻ ആന്റണി (ഫൊക്കാന പ്രസിഡന്റ്) ഡോ ലത മേനോൻ (barristor and solicitor) , എന്നിവർ ആണ് അതിഥികൾ. ഈ പരിപാടി വര്ണാഭമാക്കാൻ ഫൊക്കാനയുടെ വിവിധ റീജിയനയിലെ കലാകാരികൾ വിവിധ കലാരൂപങ്ങളുമായി അണിനിരക്കുന്നതാണ്. സൂമിലൂടെ സംഘടിപ്പിക്കുന്നു പരിപാടിയിലേക്ക് ലോഗിൻ ചെയ്യാൻ ഉള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669

Meeting ID: 201 563 6294
Passcode: 12345

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button