അസറ്റ് ഹോംസ് സംഘടിപ്പിച്ച പൂമുഖ അലങ്കാരമല്‍സരം – ഒന്നാം സ്ഥാനം കൊച്ചിയിലെ ഒലീവ് കലിസ്റ്റയ്ക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്‌ളാറ്റ്, വില്ലാ അസോസിയേഷനുകള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള മൊത്തം 2.25 ലക്ഷം രൂപയുടെ ക്യാഷ് സമ്മാനങ്ങള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു
കൊച്ചി: ക്രിസ്തുമസ്-പുതുവത്സര സീസണ്‍ പ്രമാണിച്ച് അപ്പാര്‍ട്ടുമെന്റുകളുടേയും വില്ലകളുടേയും പൊതുപൂമുഖത്തില്‍ നടത്തുന്ന അലങ്കാരങ്ങള്‍ക്കായി പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച ഫെയറി ലൈറ്റ്സ് എന്ന പേരിലുള്ള ഫോയര്‍ ഡെക്കോര്‍ മത്സരത്തില്‍ കൊച്ചി ഇടച്ചിറയിലെ ഒലീവ് കലിസ്റ്റാ ഒന്നാം സ്ഥാനം നേടി. കോഴിക്കോടുള്ള ഹൈലൈറ്റ് മെട്രോമാക്‌സ്, കൊച്ചിയിലെ അസറ്റ് കസവ് എന്നീ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടി ആശാ ശരത്തില്‍ നിന്നും വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ഇവയ്ക്കു പുറമെ അസറ്റ് പ്രഷ്യസ്, സ്‌കൈലൈന്‍ അവന്യൂ സ്യൂട്ട്, സ്‌കൈലൈന്‍ സെനിത്ത്, സ്‌കൈലൈന്‍ റിവര്‍സ്‌കേപ്പ്, നന്മ ഫെനിക്‌സ് അപ്പാര്‍ട്ട്‌മെന്റ്‌സ് എന്നീ അപ്പാര്‍ട്ട്‌മെന്റുകള്‍ പ്രോത്സാഹന സമ്മാനങ്ങളും നേടി.
ഫോട്ടോ – ക്രിസ്തുമസ്-പുതുവത്സര സീസണ്‍ പ്രമാണിച്ച് അസറ്റ് ഹോംസ് സംഘടിപ്പിച്ച ഫെയറി ലൈറ്റ്സ് എന്ന പേരിലുള്ള ഫോയര്‍ ഡെക്കോര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊച്ചി ഇടച്ചിറയിലെ ഒലീവ് കലിസ്റ്റാ അസോസിയേഷനുള്ള ഒരു ലക്ഷം രൂപയുടെ ക്യാഷ് സമ്മാനം അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ ആശാ ശരത്തില്‍ നിന്നും ഒലീവ് കലിസ്റ്റാ അസോസിയേഷന്‍ സെക്രട്ടറി സുനില്‍ ശിവദാസ് ഏറ്റുവാങ്ങുന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി, ക്രെഡായ് സ്റ്റേറ്റ് ചെയര്‍ രവി ജേക്കബ് എന്നിവര്‍ സമീപം.