AmericaLatest NewsNewsOther CountriesPolitics
ജപ്പാനെ ദേശീയ പ്രതിസന്ധിയിലേക്ക് തളളി ട്രംപിന്റെ തീരുവ ചുമത്തല്‍: പ്രധാനമന്ത്രി ഇഷിബ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ ചുമത്തല്‍ ജപ്പാനെ ‘ദേശീയ പ്രതിസന്ധിയിലേക്ക്’ തള്ളിയെന്ന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ. ജാപ്പനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 24 ശതമാനം അധിക തീരുവ ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണമാണ് ജപ്പാന്‍ കൈക്കൊണ്ടിരിക്കുന്നത്.
അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ജപ്പാനിലെ സ്ഥാപനങ്ങള്‍ യുഎസ് വിപണിയില്‍ ഏറ്റവും വലിയ നിക്ഷേപകരാണ്. എന്നാല്‍, പുതിയ തീരുവ തീരുമാനത്തോടെ ജാപ്പനീസ് വിനിമയ രംഗത്ത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വിവിധ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ തയാറെടുപ്പിലാണ് പ്രധാനമന്ത്രി ഇഷിബ.