AmericaFeaturedGlobalIndiaLatest NewsPolitics

അമേരിക്കൻ പകരച്ചുങ്കം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർക്കും; ചൈന 4,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തി: രാഹുൽ ഗാന്ധി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി നികുതി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിൽ സംസാരിക്കുമ്പോൾ, ഇന്ത്യയുടെ 4,000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന കൈവശപ്പെടുത്തിയതിനെതിരെ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“അമേരിക്ക ഇന്ത്യയ്‌ക്കെതിരെ 26 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതു നേരിട്ട് നമ്മുടെ വ്യവസായ മേഖലയെ തകർക്കും. വാഹന വ്യവസായം, ഫാർമസ്യൂട്ടിക്കൽ മേഖല, കൃഷി മേഖല എന്നിവയെല്ലാം അതിജീവനത്തിനായി പോരാടേണ്ടി വരും. ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയപ്പോൾ വിദേശകാര്യ സെക്രട്ടറി ചൈനീസ് അംബാസഡറിനൊപ്പം കേക്ക് മുറിക്കുകയായിരുന്നു. ഇതിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു?” – രാഹുൽ ഗാന്ധി ചോദിച്ചു.

അമേരിക്ക 26 ശതമാനം അധിക തീരുവ ഇന്ത്യയ്‌ക്ക് ഏർപ്പെടുത്തിയപ്പോൾ, ചൈനയ്ക്കും 34 ശതമാനം തീരുവ ബാധകമാക്കി. 2021-22 മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ അമേരിക്കയിലേക്ക്, ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും ഇറക്കുമതിയുടെ 6.22 ശതമാനവും പോകുന്നു. പുതിയ നികുതി നയങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിയ തിരിച്ചടിക്കോലാകുമെന്നാണ് ആശങ്ക.

Show More

Related Articles

Back to top button