KeralaPolitics

ലോകരാഷ്ട്രങ്ങളിൽ ഭാരതം ഒന്നാമതെത്തും : ബി. ജെ. പി

 ലോകത്തിനു തന്നെ ദിശാ ബോധം നൽകുന്ന പാർട്ടിയായി ഭാരതീയ ജനതാ പാർട്ടി മാറിയെന്നും സമീപ ഭാവിയിൽ തന്നെ ഭരതത്തെ ലോകരാഷ്ട്രങ്ങളിൽ ഒന്നാമതെത്തിക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് സാധിക്കുമെന്നും ബി. ജെ. പി. ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി. കെ. ബിനോയ് പറഞ്ഞു.

ലാഭേച്ച കൂടാതെ രാഷ്ട്രത്തിനു വേണ്ടി സ്വയം സന്നദ്ധരായി പ്രവർത്തിക്കുന്ന പ്രവർത്തകരാണ് ഈ സംഘടനയുടെ ശക്തി എന്നും അതുകൊണ്ട് തന്നെ ബി. ജെ. പി. യുടെ മുന്നേറ്റത്തേ തടുക്കാൻ കോൺഗ്രസ്സിനോ സി. പി. എമ്മിനോ സാധിക്കില്ല. ബി. ജെ. പി. യുടെ 46 ആം ജന്മദിനം കേരള രാഷ്ട്രീയത്തിൽ പാർട്ടിയുടെ സുവർണ്ണ യുഗത്തിന്റെ തുടക്കമാണ് അദ്ദേഹം പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടിയുടെ 46 ആമത് സ്ഥാപന ദിനത്തോടനുബന്ധിച്ച് ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ഭാരവാഹികളായ ജി. വിനോദ് കുമാർ, കെ. പി. പരീക്ഷിത്, അരുൺ അനിരുദ്ധൻ, മണ്ഡലം ഭാരവാഹികളായ ആർ. കണ്ണൻ, ഡി. ജി. സാരഥി, അനിൽ കെ. ശേഖർ, ആർ. ഡി. ഉണ്ണി, ആശ ലാൽജി, രാജീവ്‌ കെ.എച്ച്, സുജ ഹരികുമാർ, തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Back to top button