ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് വികാരിക്കു യാത്രയപ്പ് നൽകി.

മെസ്‌ക്വിറ്റ് (ഡാലസ്):ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിലെ മൂന്നു വർഷത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന വികാരി ഷൈജു സി ജോയി അച്ചന് ഇടവക സേവികാ സംഘം ഊഷ്മള യാത്രയപ്പ് നൽകി.
സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9 ബുധനാഴ്ച വൈകീട്ട് ദേവാലയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സംഘം സെക്രട്ടറി രേഷ്മ ജോഹാഷ് സ്വാഗതം ആശംസിച്ചു. ധനീഷ വര്ഗീസ് യാത്ര മംഗള ഗാനമാലപിച്ചു സംഘത്തിൻറെ ഉപഹാരം ഖജാൻജി സാലി എബ്രഹാം നൽകി.മൂന്ന് വര്ഷം ഇടവകയിൽ നിന്നും ലഭിച്ച സഹകരണത്തിനും സ്നേഹത്തിനും വികാരിയും സുഭി കൊച്ചമ്മയും നന്ദി പറഞ്ഞു.
ബുധനാഴ്ച നോബിനോടനുബന്ധിച്ച് നടന്ന സന്ധ്യ നമസ്കാരത്തിൽ ഡോ: റെയ്ന തോമസ് “ആരാധനയും അർപ്പണവും” എന്ന വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷ നിർവ്വഹിച്ചു.വികാരി ഷൈജു സി ജോയി ആനി വർഗീസ് സൂസമ്മ എബ്രഹാം മോളി ഉമ്മൻ കോശി തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകി.
-പി പി ചെറിയാൻ