യുക്രെയ്ന്‍–റഷ്യ വെടിനിര്‍ത്തല്‍ കരാറില്‍ എത്തുമോ? സംശയത്തോടെ ട്രംപ് പ്രതികരിക്കുന്നു

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് നീങ്ങുമോ എന്നതില്‍ തനിക്ക് കനത്ത സംശയമുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച തുര്‍ക്കിയില്‍ നടക്കുന്ന യുക്രെയ്‌ന്‍–റഷ്യ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് ട്രംപ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
പുടിന്‍ യുക്രെയ്നിനെ നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് ട്രംപ് അതിന് യുക്രെയ്ന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതും. എന്നാല്‍ വെടിനിര്‍ത്തലിലേക്കല്ല, രക്തചൊരിച്ചിലിന് അവസാനമാകാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പുടിന്‍ ആഗ്രഹിക്കുന്നതെന്നത് ട്രംപ് വ്യക്തമാക്കുന്നു.
“പുടിനുമായി യുക്രെയ്ന്‍ ഒരു കരാറില്‍ എത്തുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. പുടിന്‍ യുക്രെയ്നുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് താത്പര്യമില്ല. പകരം, യുദ്ധത്തിനു അവസാനം കാണിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ താത്പര്യപ്പെടുന്നുവെന്നു തോന്നുന്നു,” എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.