ഡോ.തോമസ് ഇൻവെസ്റ്മെന്റ്‌സിന്റെ, തോമസ് മാനോർ അസ്സിസ്റ്റഡ് ലിവിങ് തറക്കല്ലിടിൽ മെയ് 30 വെള്ളിയാഴ്ച.

ഫ്രണ്ട്സ് വുഡ് (റ്റെക്സസ്): അമേരിക്കൻ മലയാളികളിൽ ആതുര സേവന മേഖലയിൽ ഏറ്റവുമധികം വളർന്നുകൊണ്ടിരിക്കുന്ന ഡോ.തോമസ് ഇൻവെസ്റ്റ്മെന്റിന്റെ പന്ത്രണ്ടാമതു സ്ഥാപനത്തിനാണ് മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് 2245 തോമസ് ട്രേസ് ഫ്രണ്ട്‌സ്വൂഡിൽ തറക്കല്ലിടുന്നത്. ഇരുപത്തിയഞ്ചു മില്യൺ അമേരിക്കൻ ഡോളറാണ് ഹോസ്പിറ്റലിന്റെ നിർമ്മാണചിലവായി കരുതപ്പെടുന്നത്. നിലവിൽ നിരവധി ഹോസ്പിറ്റലുകൾ, മെഡിക്കൽ എമർജൻസി റൂമുകൾ, അസ്സിസ്റ്റഡ് ലിവിങ് സെന്ററുകൾ, മെമ്മറി കെയർ സെന്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവ തോമസ് ഇൻവെസ്റ്റുമെന്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. മലയാളിയായ ഡോ.സച്ചിൻ തോമസാണ് തോമസ് ഇൻവെസ്റ്റ്മെന്റിന്റെ സിഇഒ. പോർട്ട്കൊച്ചി സ്വദേശിയാണ് ഡോ.സച്ചിൻ.
പ്രത്യക്ഷവും പരോക്ഷവുമായി ഏകദേശം ഇരുനൂറിലധികം തൊഴിലവസരങ്ങളായിരിക്കും ഈ സംഭരംഭത്തിലൂടെ സൃഷ്ടിക്കപ്പെടുക.
ചടങ്ങിൽ MSOLC പ്രസിഡന്റ് ബിനീഷ് ജോസഫ്, വൈസ് പ്രസിഡന്റ് സോജൻ ജോർജ്, മറ്റു MSOLC ഭാരവാഹികൾ, ടെക്സാസ് സ്‌റ്റേറ്റ് റെപ്രെസെന്റെറ്റീവ്സ്, ഗാൽവസ്റ്റൻ കൗണ്ടി ഷെറിഫ്, സമീപ സിറ്റിയിലെ മേയർമാർ, കോൺസ്റ്റബിൾസ്, കൗണ്ടിയിലേയും സിറ്റിയിലെയും ഒഫീഷ്യൽസ്, കമ്മ്യൂണിറ്റി ഡയറക്ട്ടേർസ് എന്നിവരും സംബന്ധിക്കും.