AmericaAssociationsFOKANALatest News

100 അംഗ സംഘടനകളുമായി ഫൊക്കാന; കൺവൻഷനു ഒട്ടേറെ സ്‌പോൺസർമാർ :  

പാറ്റേഴ്‌സൻ , ന്യു ജേഴ്‌സി: 100 സംഘടനകൾ അംഗത്വമെടുത്തതിന്റെ ആഹ്ലാദ പ്രകടനത്തിൽ ഫൊക്കാനയുടെ കൺവെൻഷൻ കിക്കോഫ്,  ലോഗോ ലോഞ്ചിങ് , മദേഴ്സ് ഡേ ആഘോഷങ്ങൾ  അവിസ്മരണീയമാക്കി.

യുവത്വത്തിന്റെ പ്രസരിപ്പോടെ സൗഹൃദത്തിന്റെ വേദി ഒരുക്കിയ നേതൃത്വം  കയ്യടക്കത്തോടെയും  കൃത്യമായ ആസൂത്രണത്തോടെയും നടത്തിയ ചടങ്ങിൽ ആഘോഷ പരിപാടികളും കലാപരിപാടികളും  ഒന്നിന് പിറകെ  മറ്റൊന്നായി ഇതൾ വിടർന്നതും പുതൊയൊരനുഭവമായി.

പാറ്റേഴ്‌സൺ  ജോർജ് സിറോ മലബാർ ചർച്ച്  ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വികാരി ഫാ. സിമ്മി  തോമസ് ആമുഖ പ്രസംഗവും പ്രാർത്ഥനയും നടത്തി. പ്രിയ ലൂയിസ്  എംസി ആയിരുന്നു.

പ്രവർത്തനനിരതനാവുകയും സമൂഹത്തിനു എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യുകയും വേണമെന്ന് ആഗ്രഹിക്കുന്ന   വിഭാഗത്തിൽ പെടുന്നയാളാണ് താനെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. ആ ലക്ഷ്യത്തോടെയാണ് 22 ഇന  പരിപാടി പ്രഖ്യാപിച്ചത്. മുൻപ് ഭാഷക്കൊരു ഡോളർ, ഭവനം പദ്ധതി എന്നിവയിൽ സംഘടന ചുരുങ്ങിപ്പോയിരുന്നു. എന്നാൽ ഇന്ന് ഇപ്പോൾ പ്രിവിലിലേജ് കാർഡ്,  മെഡിക്കൽ കാർഡ്, ഹൗസിങ്ങ് പൊജെക്ട , സ്കോളർ ഷിപ്പുകൾ , എഡ്യൂക്കേഷൻ ട്രെയിനിങ് , പൊളിറ്റിക്കൽ ഫോറങ്ങൾ , ബിസിനെസ്സ് ഫോറങ്ങൾ  തുടങ്ങി നിരധി പ്രൊജെക്ടുകൾ ഉൾപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്.  

ഒരു വ്യക്തിയുടെ കഴിവല്ല ഫൊക്കാനയുടെ നേട്ടങ്ങൾ. കൂട്ടായി പ്രവർത്തിക്കുന്നു എന്നതാണ് സംഘടനയുടെ വിജയം.

ഒരു സംഘടനയിലും പ്രവർത്തിക്കാത്ത നിരവധി മലയാളികളുണ്ട്. അവരോട് ഏതെങ്കിലും പ്രാദേശിക സംഘടനയിൽ ചേർന്ന്  പ്രവർത്തിക്കാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ സമൂഹത്തിനു വേണ്ടിയും ഈ രാജ്യത്തിന് വേണ്ടിയുമുള്ള പ്രവർത്തനങ്ങളിൽ നാം മുന്നിട്ടിറങ്ങണം. മതങ്ങളും അതിനെ പ്രോത്സാഹിപ്പിക്കണം.

യുദ്ധരംഗത്തുള്ള സൈനികരെയും സജിമോൻ അനുസ്മരിച്ചു. അദ്ദേഹം വിളിച്ച ജയ്ഹിന്ദ് സദസ് ഏറ്റു ചൊല്ലി.

സ്വാഗതമാശംസിച്ച ജനറൽ സെകട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഇന്നേ വരെ ഒരു മലയാളി സംഘടനക്കും 100 അംഗസംഘടനകൾ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അതിനാൽ ഫൊക്കാന ചരിത്രം കുറിക്കുകയാണ്.  ഇരുപതിൽ പരം സംഘടനകൾ അംഗത്വത്തിനായി കാത്തിരിക്കുന്നു. ജനങ്ങളുമായുള്ള ബന്ധമാണ് ഫൊക്കാനയുടെ ശക്തി.

ഊർജസ്വലമായ പ്രവർത്തനത്തിലൂടെ സംഘടനയെ നയിക്കുന്ന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ പ്രവർത്തന  ശൈലിയെയും ശ്രീകുമാർ ഉണ്ണിത്താൻ എടുത്തുകാട്ടി. ആരും യാതൊരു ഈഗോയും ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നതാണ് തങ്ങളുടെ വിജയരഹസ്യം.

തങ്ങളാരും മില്യനേഴ്സ് അല്ല, എന്നാൽ ഒരു മില്യൺ സമാഹരിക്കണമെന്നു വന്നാൽ അത് ചെയ്യാൻ ഞങ്ങൾക്ക് കഴിയും. അതാണ് ഒരുമായുള്ള പ്രവർത്തനത്തിന്റെ ശക്തി. കൺവൻഷനു വലിയ തോതിൽ സ്‌പോൺസർഷിപ്പ് ലഭിച്ചു. ഏറെ മികച്ച കൺവൻഷൻ ഉണ്ടാകുമെന്നുറപ്പ് നൽകുന്ന പ്രതികരണമാണിത്-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൊക്കാനയുടെ പുതിയ ലോഗോയുടെ ലോഞ്ചിച്ചും ഈ അവസരത്തിൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോജി തോമസിന്റെ നേതൃത്വത്തിൽ നടന്നു. പുതിയ ലോഗോയുടെ ആവിശ്യം അദ്ദേഹം വിവരിച്ചു.

മുൻ പ്രസിഡന്റ് ജോർജി വർഗീസ് 100 സംഘടനകൾ ഉള്ള ഏക മലയാളീ സംഘടനയായി ഫൊക്കാന ജൈത്ര യാത്ര തുടരുകയാണ്, മാറുന്ന കാലത്തിനുസരിച്ചു മാറ്റങ്ങൾ ഉൾക്കൊണ്ടു സംഘടനാ മുന്നോട്ട് പോകുന്നതിന്റെ ആവിശ്യം വിശദികരിച്ചു.ഇപ്പോഴത്തെ ലോഗോ അമേരിക്കയെയും , കാനഡയെയും , ഇന്ത്യയെയും കേരളത്തെയും എക്കെ പ്രതിനിധാനം ചെയുന്ന ചിഹ്നങ്ങളുമായാണ് പുതിയ ലോഗോ എന്നും ജോജി വർഗീസ് അഭിപ്രായപ്പെട്ടു.  

ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സതീശൻ നായർ കാലത്തിന്റെ മാറ്റത്തിനു അനുസരിച്ചുള്ള ഒരു ലോഗോയാണ് ഫൊക്കാന തെരെഞ്ഞെടുത്തത് എന്ന് അഭിപ്രായപ്പെട്ടു.
ട്രസ്റ്റീ ബോർഡ് മെമ്പേഴ്‌സ് ആയ തോമസ് തോമസ്, ടോണി കല്ലുകാവുങ്കൽ എന്നിവരും സന്നിതരായിരുന്നു

ഫൊക്കാനയുടെ പുതിയ ലോഗോ ചാനൽ 24 ന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഗോപി കൃഷ്ണൻ നിർവഹിച്ചു. റോക്‌ലാൻഡ് മൈനോരിറ്റി ലീഡർ ആനി പോൾ , IPCNA  പ്രസിഡന്റ് സുനിൽ  ട്രൈസ്റ്റാർ, മധു കൊട്ടാരക്കര എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രസിഡനറ് സജിമോന്റെയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെയും പ്രവർത്തനങ്ങളെ ആദരപൂർവം നോക്കിക്കാണുന്നതായി ട്രഷറർ ജോയ് ചക്കപ്പൻ പറഞ്ഞു. ഫൊക്കാന പ്രിവിലെജ്  കാർഡും മെഡിക്കൽ കാർഡുമൊക്കെ ഏറെ നേട്ടങ്ങളാണ് നമുക്ക് നൽകുക. പ്രിവിലേജ് കാർഡുള്ളവർക്ക് കൊച്ചി എയർപോർട്ടിൽ പത്തു ശതമാനം  ഡിസ്‌കൗണ്ട് കിട്ടും. മെഡിക്കൽ  കാർഡ്  കേരളത്തിലെ വിവിധ  ആശുപതികളിൽ പ്രയോജനപ്പെടും. ഫൊക്കാനയുടെ ഭവനപദ്ധതിക്ക് ശ്രീകുമാർ ഉണ്ണിത്താൻ 55 സെന്റ് സ്ഥലം നൽകിയതും ചാക്കപ്പൻ ചൂണ്ടിക്കാട്ടി.

പെൻസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ  അടുത്ത വര്ഷം നടക്കുന്ന  കൺവെൻഷന്റെ  കിക്കോഫ്  സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ നിർവഹിച്ചു. എന്തോ കിക്ക് ഓഫ് ചെയ്യണമെന്ന് പറഞ്ഞു. അത് കിക്ക് ഓഫ് ചെയ്തതായായി പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ്  കാലുയർത്തി തൊഴിക്കുന്നതായി (കിക്ക്) കാണിച്ച് അദ്ദേഹം സദസിനെ ചിരിപ്പിക്കുകയും ചെയ്തു. ഫൊക്കാനയുടെ ചാരിറ്റി പദ്ധതികൾ  ശ്രദ്ധേയമാണെന്നും   അതിനു നേതൃത്വം നൽകുന്ന സജിമോൻ ആൻറണിയെയും ടീമിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ  സന്തോഷമുണ്ട്.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, വിമെൻസ് ഫോറം ചെയർ രേവതി പിള്ള, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, അഡി. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള , അഡി. ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, റീജിയണൽ വൈസ് പ്രസിഡന്റുമാരായ ലിൻഡോ ജോളി, ഫാൻസിമോൾ പള്ളത്തുമഠം, ആന്റോ വർക്കി , ജോസി കരക്കാട്ട് ,ബെൻ പോൾ , ഷാജി ശാമുവേൽ നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ മനോജ് മാത്യു , മത്തായി ചാക്കോ, മേരികുട്ടി മൈക്കൾ , മേരി ഫിലിപ്പ് , ഷിബു ശാമുവേൽ , ഓഡിറ്റർ സ്റ്റാൻലി എത്തിക്കൽ എന്നിവരും കമ്മിറ്റി ചെയർസ് ആയ ജോയി ഇട്ടൻ , ഫിലിപ്പോസ് ഫിലിപ്പ്,  സജി പോത്തൻ , മനോജ് വട്ടപ്പള്ളിൽ , ഫ്രാൻസിസ് കരക്കാട്ട് , ലിൻഡോ മാത്യു , ഷിജിമോൻ മാത്യു, ഷിബു മാത്യു എന്നിവരും കിക്കോഫിന് നേതൃത്വം നൽകി.

ചടങ്ങിൽ ഒട്ടേറെ പേർ സ്പോണ്സർമാരായെത്തി.  രണ്ടു ലക്ഷത്തോളം ഡോളർ ആദ്യ  കിക്കോഫിൽ     തന്നെ  സമാഹരിച്ചതും കൺവൻഷന്റെ വന്പിച്ച വിജയസാധ്യത വിളിച്ചോതി. ഇനിയും വളരെയധികം സ്‌പോൺസർമാർ സ്പോൺസർ ചെയ്യാമെന്ന് അറിയിച്ചിട്ടുമുണ്ട്.

 കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ ഏവരെയും കേരളാ കൺവെൻഷനിലേക്ക്‌ സ്വാഗതം ചെയ്‌തു .

മാതൃദിനാഘോഷം നയിച്ച വിമൻസ് ഫോറം ചെയർ  രേവതി പിള്ള മാതൃത്വത്തിന്റെ മഹത്വം എടുത്തു കാട്ടി. നമ്മെ നാമാക്കിയത് അമ്മമാരാണ്. അതുപോലെ രാജ്യത്തിന് വേണ്ടി ആത്മാർപ്പണം വരെ നടത്താൻ സന്നദ്ധരായ ഇന്ത്യൻ സൈനികർക്കു ജന്മം നൽകിയ അമ്മമാർക്കും  അവർ  പ്രണാമമർപ്പിച്ചു. വിമൻസ് ഫോറം സ്‌കോളർഷിപ്പിനെ പറ്റിയും വിവരിച്ചു.

തൊട്ടിലാട്ടുന്ന കാര്യങ്ങൾ എത്ര ശക്തമെന്ന് ഫാൻസിമോൾ പള്ളാത്തുമഠം  ചൂണ്ടിക്കാട്ടി.

നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫൊക്കാന പുതിയ രൂപത്തിലും ഭാവത്തിലും മുന്നേറുന്നതിൽ ഗോപീകൃഷ്‌ണൻ അഭിനന്ദനം രേഖപ്പെടുത്തി. നാട്ടിൽ നിന്ന് നോക്കുമ്പോൾ സുവർണലിപികളിൽ എഴുതാവുന്ന ഒട്ടേറെ  പ്രവർത്തനങ്ങളാണ് ഫൊക്കാന നടത്തുന്നതെന്ന് ബോധ്യമുണ്ട്.

ഫൊക്കാനയുടെ കൺവൻഷനും നല്ല പ്രവർത്തനങ്ങൾക്കും ഇന്ത്യ പ്രസ് ക്ലബിന്റെ പിന്തുണ എന്നുമുണ്ടാവുമെന്ന്  സുനിൽ ട്രൈസ്റ്റാർ ഉറപ്പു നൽകി.  ഫൊക്കാന പ്രതിനിധീകരിക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാക ഉൾപ്പടെയുള്ള മികച്ച ലോഗോ ആണിത്.

ഫൊക്കാനയുടെ ആദ്യപ്രസിഡന്റ് രാജൻ മാരേട്ട് പത്രാധിപരായിരുന്ന അശ്വമേധത്തിലൂടെയാണ് താൻ മാധ്യമരംഗത്തേക്കു വന്നതെന്ന് 24  ന്യുസിന്റെ മധു കൊട്ടാരക്കര പറഞ്ഞു. ഫൊക്കാനയുടെ പേരും ലോഗോയും അച്ചടിച്ച ആദ്യപത്രത്തിന്റെ കോപ്പി തന്റെ കൈവശമുണ്ട്. പിറവിയെ സൂചിപ്പിക്കുന്ന മാതൃദിനത്തിൽ തന്നെ  പുതിയ ലോഗോ പുറത്തു വിടുന്നത് അർത്ഥവത്തുമാണ്.

മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപർണികാ ഡാൻസ് അക്കാദമിയുടെയും സാറ്റ് വിക ഡാൻസ് അക്കാദമിയുടെയും, സെന്റ് ജോർജ് ആർട്സ് സ്കൂളിന്റെ കുട്ടികളുടെ ഡാൻസ് , ലിവിങ്സ്റ്റൺ ഡാൻസ് ടീം -മെൻസ് ഡാൻസ് തുടങ്ങി  വിവിധ നൃത്തങ്ങൾ ഹൃദ്യമായി.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്  ഈ കിക്കോഫ് ഇത്രയും വർണ്ണഫമാക്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തി. ഇന്ന് സ്പോൺസർ മാരായി ഇവിടെ എത്തിയവരോടും പ്രവീൺ തോമസ് ഫൊക്കാനയുടെ നന്ദിയും കടപ്പാടും അറിയിച്ചു. 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button