ഫോമാ ബിസിനസ് ഫോറത്തിന് പുതിയ നേതൃത്വം: ബേബി ഊരാളില്‍ ചെയര്‍മാനായി

ന്യൂയോര്‍ക്ക് : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസ്സിയേഷന്സ് ഓഫ് അമേരിക്ക)യുടെ ബിസിനസ് ഫോറത്തിന് പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളെ ഏകോപിപ്പിച്ച്, സുതാര്യമാര്‍ഗങ്ങളിലൂടെ വിജയത്തിലേക്ക് നയിക്കുകയാണ് ബിസിനസ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ കമ്മറ്റിക്ക് ചെയര്‍മാനായി ബേബി ഊരാളില്‍ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് വിപുലമായ സംഘടനാനുഭവവും മുന്‍പ് ഫോമയുടെ നാഷണല്‍ പ്രസിഡന്റായും, 2022-2024 കാലയളവില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ച അനുഭവവുമുണ്ട്. വൈസ് ചെയര്‍മാനായി ഷൈജു വര്‍ഗീസ്, കോഓര്‍ഡിനേറ്ററായി ഓജസ് ജോണ്‍, സെക്രട്ടറിയായി ജോണ്‍ ഉമ്മന്‍ (പ്രസാദ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഡൊമിനിക് ചാക്കോനാല്‍, ജോസ് ഉപ്പൂട്ടില്‍, എബിന്‍ വര്‍ഗീസ്, രഞ്ജിത്ത് വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോറത്തിന്റെ പ്രവര്‍ത്തനത്തിന് ശക്തി പകരുന്ന ടീം രൂപം കൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും വ്യത്യസ്ത സംസ്ഥാനങ്ങളിലായി ബിസിനസ് രംഗത്ത് വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുണ്ട്.
സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് സംരംഭകനാണ് ഷൈജു വര്‍ഗീസ്. ഇന്ത്യയില്‍ അഭിഭാഷകനായിരുന്ന അദ്ദേഹം യുഎസില്‍ സംഘടനാ രംഗത്തും തിളങ്ങിയിട്ടുണ്ട്. ബിസിനസ് ഫോറം കോഓര്‍ഡിനേറ്ററായ ഓജസ് ജോണ്‍ ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ്.
ഡോമിനിക് ചാക്കോനാല്‍ അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസ്സിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നുകൊണ്ടാണ് അറിയപ്പെടുന്നത്. ജോസ് ഉപ്പൂട്ടില്‍ ഫ്‌ളോറിഡയിലെ ബിസിനസ്മാനാണ്. എബിന്‍ വര്‍ഗീസ് കാലിഫോര്‍ണിയയില്‍ ബിസിനസ് നടത്തുന്നവരും സാക്രമെന്റോ റീജിയനില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ന്യൂജേഴ്‌സിയിലെ സംഘടനാ രംഗത്ത് ശ്രദ്ധേയനായ രഞ്ജിത്ത് വിജയകുമാര്‍ ബിസിനസ് രംഗത്തും ശക്തമായ നിലപാടാണ് പുലര്‍ത്തുന്നത്.
പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഫോറം കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.