AmericaLatest NewsNewsOther CountriesPolitics

യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 50% തീരുവ ഭീഷണി; ട്രംപ് ചര്‍ച്ചകള്‍ക്ക് സമയം നീട്ടിയതിന് പിന്നിൽ കടുത്ത സമ്മര്‍ദ്ദം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു. ജൂലൈ 9 വരെ നീട്ടാനാണ് പുതിയ തീരുമാനം. അമേരിക്കയിലെ വൻതാരിഫ് ഭീഷണികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു പുതിയ നീക്കം.

അമ്പത് ശതമാനത്തിലേക്ക് ഉയരാന്‍ സാധ്യതയുള്ള തീരുവ ഭീഷണിയ്ക്ക് പിന്നാലെയാണ് ഞായറാഴ്ച ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയനും നടത്തിയ കൂടിക്കാഴ്ച. “മികച്ച ചർച്ചയായിരിന്നു,” എന്നായിരുന്നു ട്രംപിന്റെ വിലയിരുത്തല്‍, അതേ സമയം ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നും അധികസമയം ആവശ്യമാണെന്നും വ്യക്തമാക്കുകയായിരുന്നു.

ഇതിനുമുമ്പ്, കഴിഞ്ഞ മാസം മിക്ക യൂറോപ്യന്‍ ഉല്‍പന്നങ്ങളിലും ട്രംപ് 20% തീരുവ പ്രഖ്യാപിച്ചു. പിന്നീട്, ജൂലൈ 8 വരെ അത് 10% ആയി കുറച്ചും ചര്‍ച്ചകള്‍ക്ക് ചെറിയ ഇടവേള അനുവദിച്ചുമാണ് നീക്കം പുനപരിശോധിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ വെള്ളിയാഴ്ച്ച, ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്ന വേഗതയില്ലെന്ന കാരണത്താല്‍ ട്രംപ് തുറന്നായി നിരാശ പ്രകടിപ്പിക്കുകയും, ജൂണ്‍ 1 മുതലുള്ള എല്ലാ ഇയു ഉല്‍പന്നങ്ങള്‍ക്കും 50% തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതേ തുടർന്നാണ് വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങളായി ട്രംപ് വീണ്ടും ചർച്ചകള്‍ക്ക് അനുവാദം നല്‍കിയത്. ലോക വ്യാപാര ബന്ധങ്ങള്‍ക്ക് തന്നെ ആഘാതം ഉണ്ടാക്കാനിടയുള്ള ഈ നിലപാട് മാറ്റം, അന്താരാഷ്ട്ര വ്യാപാരപോലിസികളില്‍ അസാധാരണ കാഴ്ചകളിലൊന്നായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

വ്യാപാരയുദ്ധമാകാനിടയുള്ള ഈ നിലയില്‍, ഇരു ഭാഗങ്ങളെയും ആശ്വസിപ്പിക്കാവുന്ന തരത്തില്‍ ഒരു പരിഹാരമുണ്ടാകുമോയെന്ന് അടുത്ത ദിവസങ്ങളിലേയ്ക്ക് ലോകം കാത്തിരിക്കുന്നു.

Show More

Related Articles

Back to top button