AmericaAssociationsKeralaLatest NewsNews

ഡെൽമയുടെ പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു

ഡെലവെയർ: ഡെൽമ (ഡെലവെയർ മലയാളി അസോസിയേഷൻ)യുടെ 2025ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ജനറൽ ബോഡി യോഗം ചേർന്നു. നടന്ന തിരഞ്ഞെടുപ്പിൽ ജിപ്‌സൺ ജോസഫ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. രാജി മാത്യൂസ് വൈസ് പ്രസിഡന്റ് ആയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സെക്രട്ടറിയായി സുജിത് മുരുകനും, ജോയിന്റ് സെക്രട്ടറിയായി പ്രവീൺ ഗോവിന്ദനും തിരഞ്ഞെടുക്കപ്പെട്ടു. തോമസ് പൂട്ടതങ്കൽ ട്രഷറർ സ്ഥാനത്തേക്കും, സിമി സൈമൺ കൾച്ചറൽ കോഓർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായി റീന ജയേഷ്, രാധാകൃഷ്ണൻ ശ്രീവത്സൻ, രാജേഷ്‌മോൻ ഭാസ്കരൻ, മുരളി ഗോപിനാഥ്‌, ഡെറിക് പാവു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ട്രസ്റ്റി ബോർഡ് ചെയർപേഴ്സനായി സക്കറിയ കുര്യനെയും, വൈസ് ചെയർ പേഴ്സണായി അബിത ജോസിനെയും തിരഞ്ഞെടുത്തു. ബോർഡിലെ മറ്റ് അംഗങ്ങളായി മനോജ് വർഗീസ്, അജിത് ചാണ്ടി, ലാറി ആൽമേഡ എന്നിവരും സ്ഥാനമേറ്റു.

Show More

Related Articles

Back to top button