AmericaKeralaLatest NewsLifeStyleLiteratureNews

നൈനാൻ മാത്തുള്ളയ്ക്ക് ഡോക്ടറേറ്റ് ബഹുമതി

ഹൂസ്റ്റൺ ∙ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ നൈനാൻ മാത്തുള്ളയ്ക്ക് ഡോക്ടറേറ്റ് ബഹുമതി ലഭിച്ചു. ക്രിസ്ത്യൻ വേദശാസ്ത്രത്തിലെ (അപ്പോളജെറ്റിക്‌സ്‌) പഠനത്തിന്‍റെ ഭാഗമായാണ് സെൻറ് ജെയിംസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പിഎച്ച്ഡി ബിരുദം അദ്ദേഹത്തിന് ലഭിച്ചത്.

ഹൂസ്റ്റണിലെ സ്റ്റാഫോർഡ് എഡ്‌വിൻ നഴ്സിങ് കോളജിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻറ് ജെയിംസ് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ബിഷപ്പ് ഡെയ്ൽ ക്ലിമീ നൈനാൻ മാത്തുള്ളയ്ക്ക് ഡോക്ടറേറ്റ് സർട്ടിഫിക്കറ്റും ബഹുമതി പത്രവും നൽകി. ചടങ്ങിൽ റവ. എബ്രഹാം തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

പ്രാർഥനാ ഗാനങ്ങളും ഭക്തിഗാനങ്ങളും പാസ്റ്റർ രാജു ജോൺ, പാസ്റ്റർ സാബു ലൂയിസ്, പാസ്റ്റർ വി.എം. എബ്രഹാം, പാസ്റ്റർ ജോൺസൺ, ഹെക്സിബാ ജോൺസൺ, ആൻഡ്രൂസ് ജേക്കബ് എന്നിവരുമായി ചേർന്ന് ആലപിച്ചു. പാസ്റ്റർ സാബു ലൂയിസ് തന്റെ പുതിയ ഭക്തിഗാന സിഡിയും ചടങ്ങിൽ പ്രകാശനം ചെയ്തു. നെസ്റ്റാ ചാക്കോയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ ക്ലാസിക്കൽ ഭക്തിഗാനങ്ങളുടെ അകമ്പടിയോടെ നൃത്യം അവതരിപ്പിച്ചു, അതും ശ്രദ്ധേയമായി.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്, ജഡ്ജി സുരേന്ദ്രൻ പട്ടേൽ, വേൾഡ് മലയാളി ചെയർ വുമൺ പൊന്നുപിള്ള, ഡോ. ജയരാമൻ, ഡോ. മനു ചാക്കോ, എ.സി. ജോർജ്, ഡോ. മാത്യു വൈരമൻ, അനിൽ ആറന്മുള, തോമസ് ചെറുകര, ജോയ് തുമ്പമൺ, ബേബി ഊരാളിൽ, ഫാൻസിമോൾ പള്ളാത്തുമഠം, ഈപ്പൻ വർക്കി, ടി.എൻ. സാമുവൽ, പാസ്റ്റർ ജോൺസൺ എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു.

മിസ്സോറി സിറ്റി മേയർ റോബിൻ എലക്കാട്, ജഡ്ജി ജൂലി മാത്യു, ഡബ്ല്യു.എം.സി പ്രസിഡന്റ് എസ്കെ ചെറിയാൻ,ജോർജ് പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ ഡോക്ടർ നൈനാൻ മാത്തുള്ളക്ക് അഭിനന്ദന സന്ദേശങ്ങൾ അയച്ചു. ചടങ്ങിന്റെ അവസാനത്തിൽ ടി.എം. മത്തായി സന്നിഹിതരായ എല്ലാവർക്കും നന്ദി അറിയിച്ചു.

Show More

Related Articles

Back to top button