AmericaCommunityKeralaLatest NewsNews
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും റവ. ഷോൺ വാൾട്ടർ റോയും ഐക്യത്തിനായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക്: അമേരിക്കൻ എപ്പിസ്കോപ്പൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പായ റവ. ഷോൺ വാൾട്ടർ റോവുമായ് മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്ത ഡോ. തിയഡോഷ്യസ് മാർത്തോമ്മാ കൂടിക്കാഴ്ച നടത്തി. മാൻഹട്ടനിലെ എപ്പിസ്കോപ്പൽ സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. നോർത്ത് അമേരിക്കൻ മാർത്തോമ്മാ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസും സന്നിഹിതനായിരുന്നു.
ഇരുസഭകളുടെയും ബന്ധം ക്രിസ്തീയ ഐക്യത്തിനും സഹകരണത്തിനും മുന്നിട്ടിറങ്ങുന്ന മാതൃകയാണെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ വിശ്വാസം പ്രകടിപ്പിച്ചു. സംയുക്ത പ്രാർഥനകൾ, ദൈവശാസ്ത്ര ചർച്ചകൾ, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ തുടർന്നും സഹകരണം വർധിപ്പിക്കാൻ തീരുമാനം എടുത്തു. പലവർഷങ്ങളായി ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന ഈ സഭകൾ തമ്മിൽ പരസ്പര ബഹുമാനവും ആത്മബന്ധവുമാണ് ഈ ബന്ധത്തിന്റെ അടിസ്ഥാനമെന്നാണ് ഇരുപക്ഷവും വ്യക്തമാക്കി.