ഇറാനിലെ സംഘര്‍ഷം: എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമയാത്രാ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതോടെ എയര്‍ ഇന്ത്യ നിരവധി വിമാനങ്ങള്‍ വഴിതിരിപ്പിക്കുകയും ചിലത് മധ്യേവഴിയില്‍ തിരിച്ചുവിടുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ താത്കാലിക നടപടി സ്വീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
വ്യോമാതിര്‍ത്തികള്‍ അടച്ചതും സംഘര്‍ഷ സ്ഥിതി തുടരുന്നതുമാണ് ഈ മാറ്റങ്ങള്‍ക്ക് കാരണമായത്. യാത്ര ചെയ്യാനിരിക്കുന്നവര്‍ അവരവരുടെ വിമാന നിലവാരങ്ങള്‍ പരിശോധിച്ച് യാത്രാ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരുന്ന സാഹചര്യമാണിത്.
മാറ്റം വന്ന പ്രധാന വിമാനങ്ങള്‍ ഇങ്ങനെയാണ്:
AI130 ലണ്ടന്‍ ഹീത്രോ-മുംബൈ സര്‍വീസ് വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI102 ന്യൂയോര്‍ക്ക്-ഡല്‍ഹി സര്‍വീസ് ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
AI116 ന്യൂയോര്‍ക്ക്-മുംബൈ സര്‍വീസ് ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI2018 ലണ്ടന്‍ ഹീത്രോ-ഡല്‍ഹി സര്‍വീസ് മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു
AI129 മുംബൈ-ലണ്ടന്‍ ഹീത്രോ സര്‍വീസ് മുംബൈയിലേക്ക് തന്നെ തിരിച്ചുവിട്ടു
AI119 മുംബൈ-ന്യൂയോര്‍ക്ക് സര്‍വീസ് മുംബൈയിലേക്ക് തന്നെ തിരിച്ചുവിട്ടു
AI103 ഡല്‍ഹി-വാഷിംഗ്ടണ്‍ സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടു
AI106 നെവാര്‍ക്ക്-ഡല്‍ഹി സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടു
AI188 വാന്‍കൂവര്‍-ഡല്‍ഹി സര്‍വീസ് ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI101 ഡല്‍ഹി-ന്യൂയോര്‍ക്ക് സര്‍വീസ് ഫ്രാങ്ക്ഫര്‍ട്ട് അല്ലെങ്കില്‍ മിലാനിലേക്കാണ് വഴിതിരിച്ചുവിട്ടത്
AI126 ഷിക്കാഗോ-ഡല്‍ഹി സര്‍വീസ് ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI132 ലണ്ടന്‍ ഹീത്രോ-ബെംഗളൂരു സര്‍വീസ് ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
AI2016 ലണ്ടന്‍ ഹീത്രോ-ഡല്‍ഹി സര്‍വീസ് വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI104 വാഷിംഗ്ടണ്‍-ഡല്‍ഹി സര്‍വീസ് വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI190 ടൊറന്റോ-ഡെല്‍ഹി സര്‍വീസ് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു
AI189 ഡല്‍ഹി-ടൊറന്റോ സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടു
യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ, താത്കാലിക താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പില്‍ ഉണ്ടെന്ന് അറിയിച്ചു. റദ്ദാക്കിയ ടിക്കറ്റുകള്‍ക്ക് പണം മടിച്ചു നല്‍കുന്നതിനും സൗജന്യമായി യാത്രാ തീയതി മാറ്റുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബദല്‍ ക്രമീകരണങ്ങളിലൂടെ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുന്നുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
യാത്രാ വിവരങ്ങള്‍ പരിശോധിക്കേണ്ടവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: airindia.com/in/en/manage




